Challenger App

No.1 PSC Learning App

1M+ Downloads
BNSS സെക്ഷൻ 37 പ്രകാരം സ്റ്റേറ്റ് ഗവൺമെന്റിന് എവിടെയാണ് പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടത്?

Aതിരഞ്ഞെടുക്കുന്ന ഏതെങ്കിലും സ്ഥലത്ത്.

Bപ്രധാന പോലീസ് സ്റ്റേഷനുകളിൽ മാത്രം.

Cസർക്കാർ ഓഫിസുകളിലേയ്ക്കു സമീപം.

Dഓരോ ജില്ലയിലും സംസ്ഥാനതലത്തിലും.

Answer:

D. ഓരോ ജില്ലയിലും സംസ്ഥാനതലത്തിലും.

Read Explanation:

BNSS Section 37-നിയുക്തനായ പോലീസ് ഉദ്യോഗസ്ഥൻ - (1) സ്റ്റേറ്റ് ഗവൺമെന്റ്

a) ഓരോ ജില്ലയിലും സംസ്ഥാനതലത്തിലും ഒരു പോലിസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടതാണ്.

b)എല്ലാ ജില്ലയിലും എല്ലാ പോലീസ് സ്റ്റേഷനുകളിലും, അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഓഫീസറെ നിയോഗിക്കുകയും, അദ്ദേഹത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പേരും വിലാസവും, ചാർജ് ചെയ്‌ത കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാൻ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതുമാണ്. മേൽ പറഞ്ഞ വിവരങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ ആസ്ഥാനങ്ങളിലും ഡിജിറ്റൽ രീതിയിൽ ഉൾപ്പെടെ ഏത് രീതിയിലും പ്രമുഖമായി പ്രദർശിപ്പിക്കേണ്ടതാണ്.


Related Questions:

കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിനാലുള്ള അറസ്റ്റിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
തെളിവ് പോരാത്തപ്പോൾ പ്രതിയുടെ വിമോചനത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
മരണകാരണത്തെക്കുറിച്ചുള്ള മജിസ്ട്രേറ്റിൻ്റെ അന്വേഷണവിചാരണയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

BNSS ലെ സെക്ഷൻ 61 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. നിയമാനുസൃതമായ കസ്‌റ്റഡിയിൽ നിന്ന് ഒരാൾ രക്ഷപ്പെടുകയോ, രക്ഷപ്പെടുത്തുകയോ ചെയ്‌താൽ, ആരുടെ കസ്‌റ്റഡിയിൽ നിന്നാണോ അയാൾ രക്ഷപ്പെട്ടത് ,അയാൾക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തും അയാളെ ഉടൻ പിന്തുടർന്ന് അറസ്റ്റ് ചെയ്യാവുന്നതാണ്.
  2. 44 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് 1 -ാം ഉപവകുപ്പിന് കീഴിലുള്ള അറസ്റ്റുകൾക്ക് അങ്ങനെയുള്ള ഏതെങ്കിലും അറസ്റ്റ് നടത്തുന്നയാൾ , വാറന്റിൻ കീഴിൽ പ്രവർത്തിക്കുകയും ,അറസ്റ്റ് ചെയ്യുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്യുന്നില്ലെങ്കിലും , ബാധകമാകുന്നതാണ്