App Logo

No.1 PSC Learning App

1M+ Downloads
BNSS 2023 ലെ ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള 'ഇര' എന്ന പ്രയോഗത്തിൽ ഉൾപ്പെടുന്നത്

Aഇരയുടെ രക്ഷാധികാരി

Bഇരയുടെ രക്ഷകർത്താവോ നിയമാനുസൃത അനന്തരാവകാശിയോ

Cഇരയുടെ സുഹൃത്ത്

Dഇരയുടെ അയൽക്കാരൻ

Answer:

B. ഇരയുടെ രക്ഷകർത്താവോ നിയമാനുസൃത അനന്തരാവകാശിയോ

Read Explanation:

Section 2(1)(y) "Victim"(ഇര) എന്നാൽ പ്രതിയുടെ മേൽ കുറ്റം ചുമത്തിയിട്ടുള്ള പ്രവൃത്തിയുടെയോ കൃത്യവിലോപത്തിൻ്റെയോ ഫലമായി എന്തെങ്കിലും നഷ്ടമോ ഹാനിയോ സംഭവിച്ച ആൾ എന്നർത്ഥമാകുന്നതും ഇര എന്ന പ്രയോഗത്തിൽ ആ വ്യക്തിയുടെ രക്ഷാകർത്താവോ നിയമാനുസൃത അനന്തരാവകാശിയോ ഉൾപ്പെടുന്നതുമാണ്;


Related Questions:

പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റുമായി ബന്ധപ്പെട്ട BNSS-ലെ വകുപ് ഏതാണ്?
പോലീസിൻ്റെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരായ വ്യക്തികളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

സെക്ഷൻ 81 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 81(1) - ഒരു പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറന്റ് , അത് പുറപ്പെടുവിക്കുന്ന കോടതിയുടെ പ്രാദേശിക അധികാരപരിധിക്ക് പുറത്ത് നടപ്പിലാക്കണമെങ്കിൽ അയാൾ അത് സാധാരണ ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ അല്ലെങ്കിൽ പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന്റെ പദവിയിൽ താഴെയല്ലാത്ത പോലീസ് ഓഫീസറുടെയോ പ്രാദേശിക അധികാരപരിതിക്കുള്ളിൽ ആണോ അത് നടപ്പാക്കാനുള്ളത്,അങ്ങനെയുള്ള ഏതെങ്കിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പോലീസ് ഓഫീസറുടെയോ അധികാരപരിധിക്കുള്ളിൽ നടപ്പാക്കേണ്ടതാണ്
  2. 81(2) - അങ്ങനെയുള്ള മാജിസ്ട്രേറ്റ് , പോലീസ് ഉദ്യോഗസ്ഥനോ, അതിൻമേൽ താൻ്റെ പേര് എൻഡോഴ്‌സ് ചെയ്യേണ്ടതും, അങ്ങനെയുള്ള ആ പോലീസ് ഉദ്യോഗസ്ഥനാണ് അത് നടപ്പാക്കുവാൻ അധികാരം നൽകുന്നതും, ആവശ്യമെങ്കിൽ ലോക്കൽ പോലിസ് അത്തരം ഉദ്യോഗസ്ഥനെ അത് നടപ്പിലാക്കുന്നതിൽ സഹായിക്കുകയും ചെയ്യേണ്ടതാകുന്നു.
  3. 81 (4) - വാറൻ്റ് നടപ്പിലാക്കേണ്ട പ്രാദേശിക അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിൻ്റെയോ പോലീസ് ഓഫീസറുടെയോ അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസം, അങ്ങനെ അത് നടപ്പാക്കുന്നതിന്നെ തടയുമെന്ന് വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴെല്ലാം, ആർക്കാണോ അത് അധികാരപ്പെടുത്തി നൽകിയിട്ടുള്ളത് ആ പോലീസ് ഉദ്യോഗസ്ഥന് ,അത് പുറപ്പെടുവിച്ച കോടതിയുടെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതു സ്ഥലത്തും അങ്ങനെയുള്ള എൻഡോഴ്‌സ്‌മെന്റ് കൂടാതെ അത് നടപ്പാക്കാവുന്നതാണ്
    പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?