App Logo

No.1 PSC Learning App

1M+ Downloads
BNSS 2023 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ

Aജാമ്യം/ബെയിൽ ലഭിക്കാത്ത കൂറ്റം

Bപോലീസ് ഓഫിസർക്ക് വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം

Cപോലീസ് ഓഫീസർക്ക് വാറണ്ട് ഉണ്ടെങ്കിൽ മാത്രം അറസ്റ്റ് ചെയ്യാവുന്ന കുറ്റം

Dഓപ്ഷൻസ് (a) & (b)

Answer:

B. പോലീസ് ഓഫിസർക്ക് വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം

Read Explanation:

Section 2(1)(g) : "Cognizable offence" (കോഗ്നിസബിൾ കുറ്റം) (കോഗ്നിസബിൾ കുറ്റം) എന്നാൽ, ഏതു കുറ്റത്തിനാണോ ഒരു പോലീസ് ഉദ്യോഗസ്ഥന്, ഒന്നാം പട്ടികയനുസരിച്ചോ തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൻകീഴിലോ വാറൻ്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നത്, അങ്ങനെയുള്ള കുറ്റം എന്നും, "കോഗ്നിസബിൾ അല്ലാത്ത കേസ്" എന്നാൽ, ഏതു കേസിലാണോ അങ്ങനെ അറസ്റ്റ് ചെയ്യുവാൻ അധികാരമില്ലാത്തത്, അങ്ങനെയുള്ള കേസ് എന്നും അർത്ഥമാകുന്നു.

Section 2(1)(o) : "Non-cognizable offence" (കോഗ്നിസബിൾ അല്ലാത്ത കുറ്റം) ഏതു കുറ്റത്തിനാണോ ഒരു പോലീസ് ഉദ്യോഗസ്ഥന് വാറൻ്റ് കൂടാതെ അറസ്റ്റ് ചെയ്യുവാൻ അധികാരമില്ലാത്തത്, അങ്ങനെയുള്ള കുറ്റം എന്നും, “കോഗ്നിസബിൾ കേസ്" എന്നാൽ, ഏതു കേസിലാണോ അങ്ങനെയുള്ള അധികാരമുള്ളത്, ആ കേസ് എന്നും അർത്ഥമാകുന്നു;


Related Questions:

ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് ഉള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അറസ്റ്റിലായ ആളുടെ തിരിച്ചറിയലിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല
    സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
    2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.