App Logo

No.1 PSC Learning App

1M+ Downloads
BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?

Aഹാജരാകേണ്ടതില്ല.

Bനോട്ടീസ് പ്രകാരം ഹാജരാകേണ്ടത് നിർബന്ധമാണ്.

Cഇഷ്‌ടമുള്ളപ്പോൾ ഹാജരാകാം

Dമജിസ്ട്രേറ്റിന്റെ അനുമതി വാങ്ങണം

Answer:

B. നോട്ടീസ് പ്രകാരം ഹാജരാകേണ്ടത് നിർബന്ധമാണ്.

Read Explanation:

BNSS- Section -35 (2): വകുപ്പ് -39 ലെ വ്യവസ്ഥകൾക്ക് വിധേയമായി, നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല.

BNSS Section 35 (3): ഒരാൾ ഒരു കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം നിലനിൽക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്യേണ്ടത് ആവശ്യമില്ലായെങ്കിലും പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് അയാൾക്ക് നൽകാവുന്നതാണ്.

 

BNSS Section 35 (4):ഏതെങ്കിലും വ്യക്തിക്ക് അപ്രകാരമുള്ള നോട്ടീസ് ലഭിച്ചാൽ, നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ വ്യക്തി ബാധ്യസ്ഥനാണ്.

 

BNSS Section 35 (5):

  • ഒരു വ്യക്തി നോട്ടീസ് അനുസരിക്കുകയും അയാൾക്കെതിരെ തെളിവുകളൊന്നും ഇല്ലായെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല.

  • നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസ് അനുസരിക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്തേ മതിയാകൂ (എഴുതി രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ) എന്ന് പോലീസ് ഉദ്യോഗസ്ഥന് അഭിപ്രായവുമുണ്ടെങ്കിൽ, അയാളെ അറസ്റ്റു ചെയ്യാം.


Related Questions:

പിടിയിലായ വ്യക്തികളെ വിട്ടയക്കുന്നത് സംബന്ധിച്ച BNSS ലെ സെക്ഷൻ ഏത് ?
അറസ്‌റ്റിനെ കുറിച്ച് ബന്ധുവിനെ അറിയിക്കാൻ അറസ്‌റ്റ് ചെയ്യുന്ന വ്യക്തിയുടെ ബാധ്യതയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന് മറ്റൊരാളോട് പരിശോധന-വാറൻ്റ് പുറപ്പെടുവിക്കാൻ എപ്പോൾ ആവശ്യപ്പെടാമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?
ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ഒരാൾ നോട്ടീസിന്റെ നിബന്ധനകൾ പാലിക്കുകയും, അവനെതിരായി തെളിവുകളൊന്നുമില്ലെങ്കിൽ, അയാളെ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല. എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?