Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് ഏത് വേദത്തിന്റെ ഭാഗമാണ് ?

Aസാമവേദം

Bഋഗ്വേദം

Cയജുർവേദം

Dഅഥർവ്വവേദം

Answer:

C. യജുർവേദം

Read Explanation:

യജുർവേദം

  • ഗദ്യ രൂപത്തിലുള്ള ഏക വേദം യജുർവേദമാണ്.

  • ബലിക്രിയകളും, പൂജാവിധികളുമാണ് യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

  • ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്.

  • യജുർവേദത്തിന്റെ ഉപ വേദമാണ് ധനുർവേദം.

  • യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.

  • വൈശമ്പായന മഹർഷിയാണ് യജുർവേദാചാര്യൻ.

  • "അഹം ബ്രഹ്മാസ്മി" എന്ന വാക്യം യജുർവേദത്തിലേതാണ്.

  • പകുതി ഗദ്യവും പകുതി പദ്യവും അടങ്ങിയതാണ് യജുർവേദം.


Related Questions:

ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം :

ഋഗ്വേദകാലത്തെ മതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. പ്രകൃതിശക്തികൾക്കു പവിത്രത നല്‌കി അവയെ ദൈവങ്ങളായി സങ്കല്പ്‌പിച്ച് ആരാധിച്ചുപോന്ന ഒരുതരം മതമായിരുന്നു ഋഗ്വേദകാലത്തെ ആര്യന്മാരുടേത്. 
  2. പ്രകൃതിദൈവങ്ങളെ ഭൂമി, ആകാശം, സ്വർഗ്ഗം എന്നിവയോടു ബന്ധപ്പെടുത്തി മൂന്നായി തരംതിരിച്ചിരുന്നു
  3. ഇന്ദ്രൻ, രുദ്രൻ, വായു തുടങ്ങിയവ ആകാശം ദൈവങ്ങളായിരുന്നു. 

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു
    2. യജുർവേദവും അഥർവവേദവും യഥാക്രമം യാഗം, മന്ത്രവാദം മുതലായവയെ പുരസ്‌കരിച്ചുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്നു. 
    3. സാമവേദത്തിൽ ഋഗ്വേദത്തിലെ സുക്തങ്ങളുടെ സംഗീതാവിഷ്കരണമാണുള്ളത്.

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. വേദകാലത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയാണ് ഗുരുകുല സമ്പ്രദായം.
      2. വിക്രമശില സ്ഥാപിച്ചത് ധർമ്മപാലൻ (പാലാ രാജവംശം) ആണ്.
      3. തക്ഷശില സർവകലാശാല സ്ഥിതി ചെയ്യുന്നത് റാവൽപിണ്ടി (പാകിസ്ഥാൻ) യിലാണ്.
      4. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അടിത്തറയായി കരുതപ്പെടുന്ന മെക്കാളെ മിനുട്ട്സ് അവതരിപ്പിച്ചത് കാനിങ് പ്രഭു ആണ്.
        വേദങ്ങളെ ................... എന്നറിയപ്പെടുന്നു.