Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

Aകഴ്സൺ പ്രഭു

Bറിപ്പൺ പ്രഭു

Cമൗണ്ട് ബാറ്റൻ പ്രഭു

Dഇർവിൻ പ്രഭു

Answer:

A. കഴ്സൺ പ്രഭു

Read Explanation:

ബംഗാൾ വിഭജനം

  • 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി' എന്നാണ് ബംഗാളിനെ വിശേഷിപ്പിക്കുന്നത്.
  • ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കാനും ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്താനുമാണ് ബംഗാൾ  പ്രവിശ്യയെ രണ്ടായി വിഭജിക്കുവാൻ തീരുമാനിച്ചത്.

  • ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20
  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു 
  • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് ദേശീയ വിലാപ ദിനമായി ആചരിച്ചത് - ഒക്ടോബർ 16

  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
  • വിഭജനം നിലവിൽ വരുമ്പോൾ ലോർഡ് ബ്രോഡ്രിക് ആയിരുന്നു ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്.
  • ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു ബംഗാൾ വിഭജന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ്

  • ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ
  • ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ  16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ 
  • ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത

  • ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911 
  • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
  • ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
  • ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

Related Questions:

The Governor General who brought General Service Enlistment Act
' ഇങ്ക്വിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്യം ഏതു ഭാഷയിലുള്ളതാണ് ?
ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?

Which of the following statements is/are correct in the context of the Government of India Act of 1858?

  1. I. The Act is also called an 'Act of Good Governance.
  2. II. The power to control the Indian Territory was vested in the Queen.
    ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത് ?