Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധന്റെ ജനനവും ജ്ഞാനോദയവും പരമനിർവാണവും ........................ മാസത്തിലെ പൗർണ്ണമിനാളിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു

Aചൈത്രം

Bജ്യേഷ്ഠം

Cവൈശാഖം

Dകാർത്തികം

Answer:

C. വൈശാഖം

Read Explanation:

ഗൗതമബുദ്ധൻ

  • ഗൗതമബുദ്ധനാണ് (ബി.സി. 563-483) ബുദ്ധമതത്തിൻ്റെ സ്ഥാപകൻ. 

  • സിദ്ധാർത്ഥഗൗതമൻ:: അതായിരുന്നു ബുദ്ധന്റെ ആദ്യത്തെ പേർ.

  • ശാക്യമുനി, തഥാഗതൻ എന്നീ പേരുകളിലും ഗൗതമ ബുദ്ധൻ പിൽക്കാലത്ത് അറിയപ്പെട്ടു.

  • ശാക്യകുലത്തിലെ രാജാവായ ശുദ്ധോദനന്റെയും അദ്ദേഹത്തിന്റെ ഭാര്യ മായാദേവിയുടെയും പുത്രനായി കപിലവസ്തുവിൽ നിന്ന് 14 നാഴിക അകലെയുള്ള ലുംബിനിഗ്രാമത്തിൽ ജനിച്ചു. 

  • ആ സ്ഥാനത്ത് അശോകന്റെ ശിലാസ്തംഭം ഉണ്ട്.

  • ഗൗതമന്റെ ജനനം കഴിഞ്ഞ് ഏഴാം ദിവസം മാതാവ് മരിച്ചു. 

  • ഇതിനുശേഷം ചിറ്റമ്മയായ മഹാപ്രജാപതി ഗൗതമിയാണ് ഗൗതമനെ വളർത്തിയത്. 

  • 16-ാമത്തെ വയസ്സിൽ ഗൗതമൻ തൻ്റെ ബന്ധത്തിൽപ്പെട്ട യശോധരാദേവിയെ വിവാഹം ചെയ്‌തു. 

  • ഗൗതമന് 29 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻ്റെ ഏകപുത്രനായ രാഹുലൻ ജനിക്കുന്നത്.

  • തുടർന്ന് ഗൗതമൻ എല്ലാ ലൗകിക സുഖസൗകര്യങ്ങളെയും ത്യജിച്ചു സന്ന്യാസം സ്വീകരിച്ചു. 

  • പരമമായ സത്യം കണ്ടുപിടിക്കാനുള്ള വ്യഗ്രതയോടുകൂടി അദ്ദേഹം രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിലും അലഞ്ഞുനടന്നു. 

  • മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിതത്തിന് ഒരു ശാശ്വതപരിഹാരം കാണുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

  • തൻ്റെ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ബീഹാറിലെ ബുദ്ധഗയയിൽ (ബോധ്‌ഗയയിൽ) എത്തിയ ഗൗതമൻ ഒരു ആൽവൃക്ഷത്തിൻ്റെ ചുവട്ടിൽ ധ്യാനനിമഗ്നനായി അനേക ദിവസം കഴിച്ചു കൂട്ടി. 

  • ഇതിനിടയിലാണ് അദ്ദേഹത്തിന് ദിവ്യജ്ഞാനമുണ്ടായതും താൻ തേടി നടന്നിരുന്ന പരമമായ സത്യം കണ്ടെത്തിയതും. 

  • ഇതിനുശേഷം ഗൗതമൻ 'ബുദ്ധൻ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. അദ്ദേഹത്തിൻ്റെ തത്ത്വചിന്ത ബുദ്ധമതമെന്ന് അറിയപ്പെടുകയും ചെയ്‌തു. 

  • പിന്നെയും ഏകദേശം 45 കൊല്ലക്കാലം ബുദ്ധൻ അദ്ദേഹത്തിൻറെ തത്ത്വങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 

  • കുശീനഗരത്തിൽവെച്ച് 80-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. 

  • ബുദ്ധന്റെ ജനനവും ജ്ഞാനോദയവും പരമനിർവാണവും വൈശാഖമാസത്തിലെ പൗർണ്ണമിനാളിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു


Related Questions:

മൂന്നാം ബുദ്ധമത സമ്മേളനം നടന്നത് എവിടെയാണ് ?
വർദ്ധമാനന്റെ അമ്മ ഏത് കുലത്തിലെ രാജകുമാരിയായിരുന്നു ?

ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ജാതിവ്യവസ്ഥയുടെ വളർച്ചയോടുകൂടി മതവും സംസ്കാരവും എല്ലാം ഉയർന്ന ജാതിക്കാരുടെ കുത്തകകളായി. 
  2. സമുദായത്തിലെ ഭൂരിപക്ഷത്തിനും തങ്ങളുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ചു കാണുവാൻ അസാധ്യമായ ഒരവസ്ഥ സംജാതമായി. 
  3. അവസര സമത്വത്തിന്റെ അഭാവത്തിൽ ഓരോ വ്യക്തിക്കും സമുദായത്തിൽ വളർന്നുവികസിക്കുവാനുള്ള സൗകര്യം നിഷേധിക്കപ്പെട്ടു. 
  4. താണജാതിക്കാർക്കുകൂടി സ്വീകാര്യമായ ഒരു മതത്തെ അടിസ്ഥാനമാക്കി സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതി വാർത്തെടുക്കുവാനുള്ള ബോധപൂർവമായ ശ്രമം
    ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന്റെ പുത്രൻ :

    ബുദ്ധമതം ക്ഷയിക്കാനുള്ള കാരണങ്ങൾ ഏവ :

    1. ബുദ്ധമതത്തിൻ്റെ സാർവജനീനസ്വഭാവം പരിഗണിച്ച് സ്വദേശീയരും വിദേശീയരുമായ പല വർഗ്ഗക്കാരും ആ മതം സ്വീകരിക്കാനിടയായി.  ഇതിനെത്തുടർന്ന് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബുദ്ധമതത്തിൽ കടന്നുകൂടുകയും ആ മതത്തെ ദുഷിപ്പിക്കുകയും ചെയ്‌തു. 
    2. എ.ഡി. രണ്ടാം ശതാബ്ദത്തോടുകൂടി ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടു ഭാഗങ്ങളായി പിരിഞ്ഞു. 
    3. മതത്തിൽനിന്നും ശാന്തിയും ആശ്വാസവും പ്രതീക്ഷിച്ചിരുന്നവർ ക്രമേണ ബുദ്ധമതത്തോടുള്ള അഭിനിവേശത്തിൽനിന്നു മോചിതരാവുകയും ഹിന്ദുമതത്തിലേക്കു തിരിച്ചുപോരുകയും ചെയ്തു.
    4. എ.ഡി. ആറാം ശതാബ്ദത്തിലെ ഹൂണരുടെ ആക്രമണവും പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടിലെ മുസ്ലിം ആക്രമണങ്ങളും ബുദ്ധമതാധഃപതനത്തെ അനിവാര്യമാക്കിയ സംഭവവികാസങ്ങളാണ്. 
    5. പതിമൂന്നാം ശതാബ്ദത്തിൽ ദക്ഷിണേന്ത്യയിൽ ഒരു പ്രധാന ശക്തിയായിത്തീർന്ന ലിംഗായത്തുകൾ ജൈന-ബുദ്ധമതാനുയായികളെ നിർദ്ദയം പീഡിപ്പിച്ചു.