App Logo

No.1 PSC Learning App

1M+ Downloads
'മാതൃശരീരത്തിൽനിന്നു മുകുള'ങ്ങൾ രൂപപ്പെടുന്നു. വളർച്ചയെത്തുമ്പോൾ ഇവ ശരീരത്തിൽനിന്ന് വേർപെട്ട് പുതിയ ജീവിയാകുന്നു.ഈ പ്രത്യുല്പാദന രീതി അറിയപ്പെടുന്നത്?

Aദ്വിവിഭജനം

Bരേണുക്കളുടെ ഉല്പാദനം

Cമുകുളനം

Dഇവയൊന്നുമല്ല

Answer:

C. മുകുളനം

Read Explanation:

ദ്വിവിഭജനം

  • നിലവിലുള്ള ഒരു കോശം വിഭജിച്ച് രണ്ടുകോശങ്ങളായി മാറുന്നു.
  • അനു കൂലസാഹചര്യത്തിൽ ബാക്ടീരിയ പോലുള്ള ജീവികളുടെ ത്വരിതഗതിയിലുള്ള വംശവർധനവ് നടക്കുന്നത് പ്രധാനമായും ഇങ്ങനെയാണ്.

രേണുക്കൾ

  • പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനും അനുകൂലസാഹചര്യത്തിൽ പുതിയ ജീവിയായി വളരാനും കഴിയുന്ന സൂക്ഷ്മ‌കോശങ്ങളായ രേണുക്കളെ ഉൽപ്പാദിപ്പിക്കുന്ന അലൈംഗിക പ്രജനനരീതി.
  • ഉദാ: ഫംഗസിന്റെ പ്രത്യുല്പാദനം 

മുകുളനം

  • 'മാതൃശരീരത്തിൽനിന്നു മുകുള' ങ്ങൾ രൂപപ്പെടുന്നു. വളർച്ച യെത്തുമ്പോൾ ഇവ ശരീര ത്തിൽനിന്ന് വേർപെട്ട് പുതിയ ജീവിയാകുന്നു.
  • ഉദാ: ഹൈഡ്രയുടെ പ്രത്യുല്പാദനം 

Related Questions:

അണ്ഡവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. അണ്ഡകോശം പുംബീജത്തേക്കാൾ വലുതാണ്
  2. അണ്ഡകോശത്തിന് ചലനശേഷിയില്ല
  3. അണ്ഡത്തിന്റെ കോശസ്‌തരത്തിന് പുറത്തായി പ്രത്യേക സംരക്ഷണാവരണങ്ങൾ യാതൊന്നും തന്നെയില്ല
    സ്ത്രീപ്രത്യുൽപ്പാദനവ്യവസ്ഥയിൽ ബീജസംയോഗം നടക്കുന്നത് എവിടെ വച്ചാണ്?
    പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നത് ?
    വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽനിന്നു രൂപപ്പെടുന്ന __________ എന്ന ആവരണത്തിനകത്താണ് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്നത്.
    ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലുള്ള മ്യൂച്വലിസം ആണ് :