App Logo

No.1 PSC Learning App

1M+ Downloads
യോജകകലയെ ബാധിക്കുന്ന ക്യാൻസർ :

Aസർക്കോമ

Bകാർസിനോമ

Cമാലിഗ്നന്റ് മെലനോമ

Dട്യൂമർ

Answer:

A. സർക്കോമ

Read Explanation:

  • സർക്കോമ : അസ്ഥികൾ, പേശികൾ, കൊഴുപ്പ്, തരുണാസ്ഥി (cartilage), രക്തക്കുഴലുകൾ തുടങ്ങിയ യോജകകലകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം ക്യാൻസറാണിത്.
  • കാർസിനോമ : This is a type of cancer that begins in the epithelial cells (എപ്പിത്തീലിയൽ കോശങ്ങൾ)
  • മാലിഗ്നന്റ് മെലനോമ : മെലാനിൻ പിഗ്മെൻ്റ് ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളിൽ ആരംഭിക്കുന്ന ഒരു തരം ത്വക്ക് ക്യാൻസറാണിത്.
  • ട്യൂമർ : പുതിയതായി ഉദ്ഭവിച്ച് നിയന്ത്രണമില്ലാതെ വളരുന്ന ശരീര കോശങ്ങൾ (neoplastic growth) മൂലം രൂപീകൃതമാവുന്ന മുഴ അഥവാ വീക്കത്തെയാണ് ട്യൂമർ എന്നു പറയുന്നത്.



Related Questions:

ശരിയായ പ്രസ്താവന ഏത് ?

  1. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നത് യോജക കലകളാണ്.
  2. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന കലകളാണ് യോജകകലകൾ.
ഇനിപ്പറയുന്നവയിൽ ലിംഫോയ്ഡ് ടിഷ്യു അല്ലാത്തത് ഏതാണ്?
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?
ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ക്യൂബോയിഡൽ കലകൾ വിവിധ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കലകൾ ആകുന്നു.

2.ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും ക്യൂബോയിഡൽ കലകൾ  കാണപ്പെടുന്നു.