App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവ്വം വായിക്കുക: 900g പിണ്ഡം (മാസ്സ്) വരുന്ന സീൽ ചെയ്ത വാട്ടർപ്രൂഫ് പാക്കറ്റ് P യ്ക്ക് 450cm³ വ്യാപ്തം ഉണ്ട്. 150g പിണ്ഡം (മാസ്സ്) വരുന്ന സീൽ ചെയ്ത വാട്ടർ പ്രൂഫ് പാക്കറ്റ് Q ന് 300 cm³ വ്യാപ്തം ഉണ്ട്. ജലത്തിന്റെ സാന്ദ്രത 1000 kg/m³ ആണ്. ഈ രണ്ട് പാക്കറ്റുകളും ജലത്തിൽ ഇട്ടാൽ

AP യും, Q വും ജലത്തിൽ പൊങ്ങി കിടക്കും

BP പൊങ്ങി കിടക്കും, Q മുങ്ങുന്നു

CP മുങ്ങുന്നു, Q പൊങ്ങി കിടക്കും

DP യും Q വും മുങ്ങി കിടക്കും

Answer:

C. P മുങ്ങുന്നു, Q പൊങ്ങി കിടക്കും

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ:

  • P എന്ന വസ്തുവിന്റെ മാസ് - 900g

  • P എന്ന വസ്തുവിന്റെ വ്യാപ്‌തം - 450 cm3

  • Q എന്ന വസ്തുവിന്റെ മാസ് - 150 g

  • Q എന്ന വസ്തുവിന്റെ വ്യാപ്‌തം - 300 cm3

  • ജലത്തിന്റെ സാന്ദ്രത - 1000 kg/m3

Note:

  • ഒരു വസ്തുവിന്റെ സാന്ദ്രത, അത് മറ്റൊരു പദാർത്ഥത്തിൽ പൊങ്ങിക്കിടക്കുമോ മുങ്ങുമോ എന്ന് നിർണ്ണയിക്കുന്നു.

  • ഒരു വസ്തുവിന് അത് വെച്ചിരിക്കുന്ന ദ്രാവകത്തേക്കാൾ സാന്ദ്രത കുറവാണെങ്കിൽ അത് പൊങ്ങിക്കിടക്കും.

  • ഒരു വസ്തു അത് വെച്ചിരിക്കുന്ന ദ്രാവകത്തേക്കാൾ സാന്ദ്രത കൂടിയാൽ മുങ്ങിപ്പോകും.

  • ഈ ആശയം മനസിലാക്കിയാൽ ഉത്തരത്തിലേക്ക് എത്താൻ സാധിക്കും.

Density = mass / volume

സാന്ദ്രത = മാസ് / വ്യാപ്തം

വസ്തുവിന്റെ സാന്ദ്രത = വസ്തുവിന്റെ മാസ് / വസ്തുവിന്റെ വ്യാപ്തം

  • P യുടെ സാന്ദ്രത = P യുടെ മാസ് / P യുടെ വ്യാപ്തം

  • P യുടെ സാന്ദ്രത = 900 / 450 = 2 g/cm3

  • Q യുടെ സാന്ദ്രത = Q യുടെ മാസ് / Q യുടെ വ്യാപ്തം

  • Q യുടെ സാന്ദ്രത = 150 / 300 = 0.5 g/cm3

  • ജലത്തിന്റെ സാന്ദ്രത = 1000 kg/m3 = 1 g/cm3

കിട്ടിയ വസ്തുതകളിൽ നിന്നും P യുടെ സാന്ദ്രത, ജലത്തേക്കാൾ കൂടുതലും, എന്നാൽ Q യുടെ സാന്ദ്രത ജലത്തേക്കാൾ കുറവും ആണെന്ന് മനസിലാക്കാം. അതായത്, P മുങ്ങുകയും, Q പൊങ്ങി കിടക്കുകയും ചെയ്യുന്നു.


Related Questions:

ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്
Which of the following light pairs of light is the odd one out?
National Science Day
What does SONAR stand for?
ഒരു ബോഡി സെന്റേർഡ് ക്യുബിക് ലീസിന്റെ (B.C.C.) കോ-ഓർഡിനേഷൻ നമ്പർ എത്രയാണ്?