മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് ?
Aപെപ്സിൻ
Bലിപേസ്
Cട്രിപ്സിൻ
Dഅമിലേസ്
Answer:
C. ട്രിപ്സിൻ
Read Explanation:
ട്രിപ്സിൻ
ദഹനവ്യവസ്ഥയിൽ,പ്രോട്ടീനുകളുടെ ദഹനപ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു എൻസൈമാണ് ട്രിപ്സിൻ.
പാൻക്രിയാസാണ് ട്രിപ്സിൻ ഉത്പാദിപ്പിക്കുന്നത്
പാൻക്രിയാസിൽ നിന്നു ചെറുകുടലിലേക്ക് ട്രിപ്സിൻ പ്രവർത്തനം ആരംഭിക്കുകയും ഭക്ഷണത്തിലെ മാംസ്യത്തെ പെപ്റ്റൈഡുകളായും അമിനോ ആസിഡുകളായും പരിവർത്തനം ചെയ്യുകയും ചെയ്യുന്നു
ഇവ ശരീരത്തിന് സുലഭമായി ആഗിരണം ചെയ്യാനും സാധിക്കുന്നു