Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

2.ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു

3.62 പേരാണ് അനുയായികളായി ഗാന്ധിജിയോടൊപ്പം കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നത്

A1 മാത്രം.

B1,2 മാത്രം.

C1,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

B. 1,2 മാത്രം.

Read Explanation:

ഉപ്പ് സത്യാഗ്രഹം - പശ്ചാത്തലം

  • 1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനം ഗാന്ധിജി യുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

  • ജനവിരുദ്ധമായ ബ്രിട്ടീഷ് നിയമങ്ങളെ ലംഘിക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം.

  • ഉപ്പ് ഉണ്ടാക്കുന്നതിന് ഇന്ത്യാക്കാർ നികുതി നൽകേണ്ടിയിരുന്നു.

  • ഈ നികുതി ബ്രിട്ടീഷ് സർക്കാർ ഇരട്ടിയാക്കിയത് ജനരോഷം വർദ്ധിപ്പിച്ചു.

  • അതുകൊണ്ടുതന്നെ ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു.

  • ഈ ഉപ്പുനിയമം ലംഘിക്കാൻ ഗാന്ധിജി തീരുമാനിച്ചു.

സത്യാഗ്രഹം ആരംഭിക്കുന്നു

  • സമരപ്രഖ്യാപനം നടത്തിക്കൊണ്ട് ഗാന്ധിജി പറഞ്ഞ വാക്കുകൾ : “ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും. പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും"

  • 78 അനുയായികളുമായി ഗാന്ധിജി സബർമതി ആശ്രമത്തിൽനിന്ന് യാത്ര പുറപ്പെട്ടു.

  • 375 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നു.

  • 1930 ഏപ്രിൽ 6ന് ഒരു പിടി ഉപ്പ് ശേഖരിച്ചുകൊണ്ട് നിയമ ലംഘന പ്രക്ഷോഭത്തിന് ഗാന്ധിജി തുടക്കം കുറിച്ചു.

  • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ 'ഉപ്പ്' നിയമലംഘന സമരത്തിന്റെ പ്രതീകമായി മാറി.


Related Questions:

In which year did the Cripps mission arrived in India?
ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരായി ചോട്ടാനാഗ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്രവർഗ്ഗം ഏത് ?
Which of the following Acts was passed by the British Parliament, defining the powers and responsibilities of the various organs of the East India Compаnу?
Which of the following is not a work of Rammohan Roy?
ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കുട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏതാണ് ?