App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി തിരഞ്ഞെടുക്കുക

കമ്പ്യൂട്ടറിൽ മൗസിന് പകരമായി ഉപയോഗിക്കുന്ന പോയിൻ്റർ ഉപകരണം ട്രാക്ക് ബോൾ
വീഡിയോ ഗെയിമുകളിൽ ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം ജോയി സ്റ്റിക്ക്
ഡാറ്റയും ചിത്രങ്ങളും ഇലക്ട്രോണിക് ഫോർമാറ്റിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം OMR
മത്സരപരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം സ്കാനർ

AA-2, B-4, C-3, D-1

BA-1, B-4, C-3, D-2

CA-1, B-2, C-4, D-3

DA-3, B-1, C-2, D-4

Answer:

C. A-1, B-2, C-4, D-3

Read Explanation:

ട്രാക്ക് ബോൾ:

  • മൗസിന് പകരമായി കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഇൻപുട്ട്  ഉപകരണമാണ് ട്രാക്ക് ബോൾ.
  • ഇത് 'റോളർ ബോൾ' എന്നും അറിയപ്പെടുന്നു.
  • റാൽഫ് ബെഞ്ചമിൻ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ട്രാക്ക് ബോൾ കണ്ടുപിടിച്ചത്.

ജോയി സ്റ്റിക്ക്:

  • വീഡിയോ ഗെയിമുകളിൽ ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണമാണിത്.
  • വിമാനങ്ങൾ നിയന്ത്രിക്കുന്നതിനായി ജോയി സ്റ്റിക്കറുകൾ ഇരുപതാം നൂറ്റാണ്ടിൻറെ പ്രാരംഭത്തിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും വീഡിയോ ഗെയിമുകൾക്കായി ജോയ്സ്റ്റിക് ആദ്യമായി നിർമ്മിച്ചത് ഗെയിം ഡിസൈനറായ റാൽഫ് എച്ച് ബേയറാണ്.

സ്കാനർ:

  • ഇമേജുകൾ, അച്ചടിച്ച വാചകം, കൈയക്ഷരം അല്ലെങ്കിൽ ഒബ്ജക്റ്റ് എന്നിവ ഒപ്റ്റിക്കലായി സ്കാൻ ചെയ്ത് ഒരു ഡിജിറ്റൽ ഇമേജിലേക്ക് പരിവർത്തനം ചെയ്യുന്ന ഒരു ഉപകരണമാണ് ഇമേജ് സ്കാനർ.
  • അമേരിക്കൻ എഞ്ചിനീയറായിരുന്ന റസ്സൽ കിർഷ് ആണ് ആദ്യമായി ഇമേജ് സ്കാനറുകൾ വികസിപ്പിച്ചത് എന്ന് കണക്കാക്കപ്പെടുന്നു.

OMR:

  • മത്സര പരീക്ഷകളിലും പരീക്ഷകളിലും സർവേ കടലാസുകളിലും മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ
  • ഒപ്റ്റിക്കൽ മാർക്ക് റീഡിംഗ് എന്നും ഈ സംവിധാനം അറിയപ്പെടുന്നു.

Related Questions:

The programs stored in ROM are called?
_____ are capable of capturing live video and transfer it directly to the computer.
Where should we can change the system date and time
താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?
μp is the acronym for :