App Logo

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരുടെ കൂട്ടത്തിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ഡോക്ടർ പൽപ്പു
  2. ടി.കെ. മാധവൻ
  3. കെ. പി. കേശവമേനോൻ

    Aഎല്ലാം ശരി

    Bi, iii ശരി

    Ciii മാത്രം ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    വൈക്കം സത്യാഗ്രഹം:

    • വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച ഐതിഹാസിക സമരമാണ് : വൈക്കം സത്യാഗ്രഹം
    • ഇന്ത്യയിൽ അയതത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം ആണ് : വൈക്കം സത്യാഗ്രഹം
    • വൈക്കം സത്യാഗ്രഹം കാലഘട്ടം : 1924 മാർച്ച് 30  -  1925 നവംബർ 23
    • വൈക്കം സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം ജില്ല
    • വൈക്കം സത്യാഗ്രഹം നടന്ന ക്ഷേത്രം : വൈക്കം മഹാദേവക്ഷേത്രം
    • വൈക്കം സത്യാഗ്രഹത്തിന് പ്രധാന നേതാവ് : ടി കെ മാധവൻ ആയിരുന്നു
    • അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ആണ് : 1923 ലെ കാക്കിനാഡ സമ്മേളനം
    • കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത് :  മൗലാന മുഹമ്മദലി 
    • പ്രമേയം പാസാക്കാൻ മുൻകൈ എടുത്തത് : ടി കെ മാധവനായിരുന്നു
    • 1924ലെ എറണാകുളത്ത് വെച്ച് കൂടിയ കോൺഗ്രസ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ അയിത്തത്തിനെതിരെ ഒരു പ്രക്ഷേപണ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി. 
    • കെ കേളപ്പൻ ആണ് അയിത്തത്തിനെതിരെ കേരളത്തിലെ ഈ ഒരു കമ്മിറ്റിയുടെ കൺവീനർ ആയി നിയമിതനായത്.  
    • ടി കെ മാധവൻ, കുരൂർ നീലകണ്ഠൻ പിള്ള, ടി ആർ കൃഷ്ണസ്വാമി അയ്യർ, വേലായുധൻ മേനോൻ എന്നിവരൊക്കെ ഈ കമ്മിറ്റിയുടെ പ്രമുഖ അംഗങ്ങളായി നിലവിൽവന്നു. 
    • വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡ് അവർണർക്കും ഉപയോഗിക്കാൻ സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിനു വേണ്ടി ഒരു സത്യാഗ്രഹ പരിപാടി ആരംഭിക്കാൻ തീരുമാനമെടുത്തു.  
    • 1924 മാർച്ച് 30 ന് പുലയ - ഈഴവ - നായർ സമുദായങ്ങൾ അംഗങ്ങളായ കുഞ്ഞാപ്പി - ബാഹുലേയൻ - ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് യുവാക്കൾ ആരംഭിച്ച സമരമാണ് : വൈക്കം സത്യാഗ്രഹം. 
    • സവർണ്ണ അവർണ്ണ വിഭാഗത്തിൽപ്പെട്ട ആളുകൾ, അവർണർക്ക് പ്രവേശനം ഇല്ല എന്ന് എഴുതി വെച്ചിരുന്ന ബോർഡ് കടന്നു ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക എന്നതായിരുന്നു സമരമുറ. 
    • ഈ സമരം അടിച്ചമർത്തണമെന്ന് ദേവസ്വം അധികാരികളും ഗവൺമെന്റും തീരുമാനിച്ചു. അതിന്റെ ഭാഗമായി ക്ഷേത്രത്തിന് അകത്തേക്കുള്ള റോഡ് വേലി കെട്ടി അടച്ചു. അതു കൂടാതെ ആ പ്രദേശത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചു. 
    • വൈക്കം സത്യാഗ്രഹത്തിന് പ്രധാന നേതാക്കളായ കെ പി കേശവമേനോൻ, ടി കെ മാധവനും, സിവി കുഞ്ഞിരാമനും, മന്നത്ത് പത്മനാഭൻനും, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും, ജോർജ് ജോസഫും, എം കെ ഗോവിന്ദ ദാസും, എ കെ പിള്ളയും ഒക്കെ വൈക്കം സത്യാഗ്രഹത്തിന്റെ മറ്റു പ്രധാന നേതാക്കളാണ്. 
    • വൈക്കം സത്യാഗ്രഹം അനുഷ്ഠിച്ച അഹിന്ദുക്കൾ : ജോർജ് ജോസഫ്, പി എം സെബാസ്റ്റ്യൻ, അബ്ദുറഹ്മാൻ
    • വൈക്കം സത്യാഗ്രഹികൾ സത്യാഗ്രഹാശ്രമം ആയി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ ആശ്രമമാണ് : വെല്ലൂർ 
    • വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിന്റെ രണ്ടു ശിഷ്യന്മാരാണ് : സത്യവ്രതനും, കോട്ടുകോയിക്കൽ വേലായുധനും. 
    • ഗാന്ധിജി, സി രാജഗോപാലാചാരി, ഈ വി രാമസ്വാമി നായ്ക്കർ തുടങ്ങിയ ദേശീയ നേതാക്കൾ ഒക്കെ വൈക്കം സത്യാഗ്രഹം സന്ദർശിച്ചിരുന്നു. 
    • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് : ആചാര്യ വിനോബാ ഭാവേ
    • 1925 ഗാന്ധിജി രണ്ടാമത്തെ കേരളം സന്ദർശിക്കുന്നത് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്. 

    ഇ വി രാമസ്വാമി നായ്ക്കർ:

    • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് മധുരയിൽ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ച ദേശീയ നേതാവാണ് : ഇ വി രാമസ്വാമി നായ്ക്കർ. 
    • “പെരിയോർ”, “വൈക്കം ഹീറോ”, “വൈക്കം വീരൻ” എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന വ്യക്തിയാണ് : ഇ വി രാമസ്വാമി നായ്ക്കർ. 
    • ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ സ്ഥിതി ചെയ്യുന്നത് : വൈക്കത്ത് ആണ്.
    • പുരട്ചി, വിടുതലൈ എന്നീ വാരികകളുടെ സ്ഥാപകൻ : ഇ വി രാമസ്വാമി നായ്ക്കർ

    അകാലികൾ:

    • വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുവേണ്ടി പഞ്ചാബിൽ നിന്നും അകാലികൾ എന്ന വിഭാഗം വൈക്കത്ത് എത്തി സൗജന്യ അടുക്കള സ്ഥാപിച്ചു. 
    • ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ ഒരു അടുക്കളയിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. 
    • അകാലുകളുടെ നേതാവായിരുന്നു : ലാലാ ലാൽ സിംഗ്
    • ടി കെ മാധവൻ, കെ കേളപ്പൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ആദ്യകാലങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. 
    • തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് ആണ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. 
    • നാല് മുതൽ ആറ് മാസം വരെ ശിക്ഷയാണ് ഇവർക്ക് ലഭിച്ചിരുന്നത്. 
    • വൈക്കം സത്യാഗ്രഹം നടന്നുകൊണ്ടിരിക്കെ തന്നെ 1924 ഓഗസ്റ്റ് 7 ശ്രീമൂലം തിരുനാൾ അന്തരിക്കുകയും പുതിയ റീജന്റ് ഭരണാധികാരിയായി മഹാറാണി സേതു ലക്ഷ്മി ഭായ് അധികാരത്തിലെത്തുകയും ചെയ്തു. 
    • വൈക്കം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ : റ്റി രാഘവയ്യ ആയിരുന്നു. 
    • വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾ
    • വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി : റാണി സേതുലക്ഷ്മി ഭായി
    • തടവിലാക്കപ്പെട്ട സത്യാഗ്രഹികളെ വിട്ടയയ്ക്കാൻ ഉള്ള ഉത്തരവ് റാണി പുറപ്പെടുവിച്ചു. ചർച്ചയിലൂടെ എല്ലാം പരിഹരിക്കാം എന്ന് അവർ പ്രഖ്യാപിച്ചു. 

    സവർണ്ണജാഥ:

    • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർണ്ണ ഹിന്ദുക്കൾ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട : സവർണജാഥ നയിച്ചത്. 
    • വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ഈ ജാഥ സംഘടിപ്പിക്കപെട്ടത്. 
    • സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് : മന്നത്ത് പത്മനാഭൻ. 
    • സവർണ്ണജാഥ ആരംഭിച്ചത് : 1924 നവംബർ 1
    • സവർണജാഥ തിരുവനന്തപുരത്ത് എത്തിയത് : 1924 നവംബർ 12
    • വൈക്കം മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : റാണി സേതുലക്ഷ്മി ഭായി
    • നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ച വ്യക്തിയാണ് : ഡോക്ടർ ഇ എം നായിഡു. 
    • ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ 1924 നവംബർ 12ന് 25,000 ത്തോളം ഒപ്പിട്ട ഒരു നിവേദനം റാണിക്ക് സമർപ്പിക്കുകയുണ്ടായി. 
    • 1925 മാർച്ച് 9 ന്, മഹാത്മാഗാന്ധി നേരിട്ട് അന്നത്തെ പോലീസ് കമ്മീഷണർ ആയിരുന്ന പിറ്റു മായി കൂടിക്കാഴ്ച നടത്തുകയും ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചെയ്തു. 
    • ഇത് പ്രകാരം റോഡ് എല്ലാവർക്കുമായി തുറന്നു കൊടുക്കപ്പെട്ടു. 
    • 1925 മാർച്ച് 12 ന്, ഗാന്ധിജിയും ശ്രീനാരായണ ഗുരുവും വൈക്കം സത്യാഗ്രഹത്തെ കുറിച്ച് ചർച്ച ചെയ്യാനായി കണ്ടുമുട്ടി. 
    • വൈക്കം ക്ഷേത്രത്തിലെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവായത് : 1925 നവംബർ 23
    • ഈ സമയം അമ്പലപ്പുഴ, ശുചീന്ദ്രം, തിരുവാർപ്പ് എന്നീ സ്ഥലങ്ങളിൽ അയിത്തം അതുപോലെതന്നെ നിലനിന്നിരുന്നു.
    • 1925 നവംബർ 23ന്, ഏകദേശം 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം അവസാനിച്ചു. 
    • വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി : ചിറ്റേടത്ത് ശങ്കുപ്പിള്ള 
    • 1927 വീണ്ടും തിരുവിതാംകൂർ സന്ദർശിച്ച ഗാന്ധിജി അന്നത്തെ ദിവാനായിരുന്ന വാട്സുമായിട്ട് വീണ്ടുമൊരു ചർച്ചനടത്തുകയും 1928 ൽ തിരുവിതാംകൂർ ഗവൺമെന്റ് എല്ലാ ക്ഷേത്രം നടകളിലേക്കുള്ള റോഡുകളും അവർണർക്കായി തുറന്നുകൊടുക്കപെട്ടു. 
    • തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകളും എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നു കൊണ്ട് വിളംബരം പുറപ്പെടുവിച്ച വർഷം : 1928
    • വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനതത്വം എന്ന് വിശേഷിപ്പിച്ചത് : ഗാന്ധിജി

    Related Questions:

    With reference to caste system in Kerala, consider the following statements: Which of the statement/statements is/are correct?

    1. 'Mannappedi' and 'Pulappedi' were abolished by Sri Kerala Varma of Venad by issuing an order
    2. 'Sankara Smriti' is a text dealing with caste rules and practices.
    3. 'Channar' agitation was a caste movement
      The Channar Agitation achieved its objectives in the year:
      "Vaikom Satyagraha is a movement to purify caste by riddling it of its most pernicious result". Who said this?

      താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ?

      1. മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു
      2. മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു.
      3. കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മിഷനെ നിയമിച്ചു.
      4. ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.
        എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?