App Logo

No.1 PSC Learning App

1M+ Downloads

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. സൺയാത്സെൻ - കുമിന്താങ്
  2. മാവോസേതൂങ് - ലോങ് മാർച്ച്
  3. മുസോളിനി - റെഡ്‌ഷർട്‌സ്

    Ai, iii ശരി

    Bii മാത്രം ശരി

    Ci, ii ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, ii ശരി

    Read Explanation:

    സൺയാത്സെൻ - കുമിന്താങ്

    • പതിനേഴാം നൂറ്റാണ്ടിലെ മധ്യകാലം മുതൽ ചൈന ഭരിച്ചിരുന്ന മഞ്ചു ഭരണകൂടത്തെ പുറത്താക്കിക്കൊണ്ട് 1911ൽ ഡോക്ടർ സൺയാത്സെനിൻ്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.

    • ഡോക്ടർ സൺയാത്സെനിനെയാണ് ആധുനിക ചൈനയുടെ സൃഷ്ടാവ് എന്ന് വിളിക്കുന്നത്.

    • സൺയാത്സെനിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനം ആയിരുന്നു കുമിന്താങ് പാർട്ടി.

    • എന്നാൽ ഇടുങ്ങിയ സാമൂഹിക അടിത്തറയും പരിമിതമായ രാഷ്ട്രീയ വീക്ഷണങ്ങളും മൂലം കുമിന്താങ് പാർട്ടി രാജ്യത്തെ ഏകീകരിക്കുന്നതിൽ പരാജയപ്പെട്ടു

    മാവോസേതൂങ് - ലോങ് മാർച്ച്

    • 1921-ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് .

    • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു മാവോ സേതൂങ്.

    • 1934ൽ കിഴക്കൻ ചൈനയിലെ കിയാങ്സി മുതൽ വടക്കൻ പടിഞ്ഞാറൻ പ്രവിശ്യയായ ഷെൻസിവരെ മാവോ സേതൂങ്ങിൻ്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകൾ ഒരു യാത്ര നടത്തി

    • ഈ യാത്രയാണ് 'ലോങ് മാർച്ച്' എന്ന് അറിയപ്പെടുന്നത്.


    Related Questions:

    ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ പ്രധാന കാരണം എന്താണ് ?
    Mao-Tse-Tung led the 'Long march ' in the year
    സാംസ്കാരിക വിപ്ലവം നടന്ന വർഷം ഏതാണ് ?
    ചൈനയെ പാശ്ചാത്യവൽക്കരിച്ച ചക്രവർത്തി ആരാണ് ?
    ചൈനയിൽ സൈനിക ഏകാധിപത്യത്തിന് തുടക്കം കുറിച്ചത് ആരാണ് ?