Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ഒന്നാം കർണാടിക് യുദ്ധാനന്തരം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഉണ്ടാക്കിയ ആക്‌സലാ ചാപ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് മദ്രാസ് തിരികെ ലഭിച്ചു.

2.ഈ ഉടമ്പടി പ്രകാരം തന്നെ അമേരിക്കയിലെ ലൂയിസ് ബർഗ് എന്ന പ്രദേശം ഫ്രഞ്ചുകാർക്ക് തിരികെ ബ്രിട്ടീഷുകാർ വിട്ടുനൽകി

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

  • ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ 1746 മുതൽ 1748 വരെ നടന്ന ഒന്നാം കർണാട്ടിക് യുദ്ധം അവസാനിച്ചത് 1748 ലെ ആക്‌സലാ ചാപ് ലെ ഉടമ്പടി പ്രകാരമാണ്.
  • ഈ ഉടമ്പടിപ്രകാരം യുദ്ധത്തിൽ ഫ്രഞ്ചുകാർ കീഴടക്കിയ മദ്രാസ് തിരികെ ബ്രിട്ടീഷുകാർക്ക് വിട്ടുനൽകി.
  • ഈ ഉടമ്പടി പ്രകാരം തന്നെ അമേരിക്കയിലെ ലൂയിസ് ബർഗ് എന്ന പ്രദേശം ഫ്രഞ്ചുകാർക്ക് തിരികെ ബ്രിട്ടീഷുകാരും വിട്ടുനൽകി.

Related Questions:

Which one of the following had proposed a three-tier polity for India?
British general who defeated / beat Haider Ali in War of Porto Novo:

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

ഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾ തിരഞ്ഞെടുക്കുക :

  1. പഹാരി കലാപം
  2. ഖാസി കലാപം
  3. മുണ്ട കലാപം
  4. കോൾ കലാപം
    ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച വർഷം ?