Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്.
  2. ആന്ത്രെകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്.
  3. അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിച്ചു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • മഗധം ഭരിച്ചിരുന്ന നന്ദന്മാരിൽ അവസാന രാജാവായ ധനനന്ദനെ തോല്പിച്ചാണ് ചന്ദ്രഗുപ്തൻ സിംഹാസനം കരസ്ഥമാക്കുന്നത്.

    • അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. എങ്കിലും പിപ്പലി വനത്തിലെ മോരിയ വംശത്തിൽ (ഭഗവാന്റെ വംശം) നിന്നാണ് വരുന്നതെന്നും നന്ദകുലവുമായി ബന്ധമുണ്ടെന്നും വിശ്വാസങ്ങൾ ഉണ്ട്.

    • അദ്ദേഹത്തെപ്പറ്റി ഗ്രീക്കു രേഖകളിൽ പരാമർശമുണ്ട്.

    • അതിൽ ആന്ത്രെകോത്തുസ് എന്നാണ് ചന്ദ്രഗുപ്തനെ വിളിച്ചിരുന്നത്.

    • ചന്ദ്രഗുപ്തൻ അലക്സാണ്ടറെ സംന്ധിച്ചെന്നും തലകുനിച്ച് സംസാരിക്കാത്തതിനാൽ അലക്സാണ്ടർക്ക് കോപം വന്നുവെന്നും എന്നാൽ ചന്ദ്രഗുപ്തൻ മുടിനാരിഴക്ക് രക്ഷപ്പെട്ടുവെന്നും പറയുന്നു.

    • ചന്ദ്രഗുപ്തൻ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു.

    • സൈന്യശക്തി വലുതായപ്പോൾ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലുവിളിച്ചു.

    • എന്നാൽ സൈന്യത്തിന്റെ വലിപ്പം കണ്ട് പോരാളികൾ ഭയന്ന് പിന്മാറി.

    • പിന്നീട് ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവിൽ പോകേണ്ടി വന്നു.

    • ഇതേ സമയത്താണ് അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ ചതിയിലൂടെ തോല്പിക്കുന്നത്.

    • നാട്ടുകാർ അലസാണ്ടറുടെമേൽ തിരിയുകയായിരുന്നു.

    • സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ടർ തിരിച്ചുപോകാൻ തീർച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ ചെന്നു കണ്ടു.

    • എന്നാൽ തന്റെ സൈന്യത്തിന് മനോവീര്യം നഷ്ടപ്പെട്ടതിനാൽ അലക്സാണ്ടർ പിൻവാങ്ങി.

    • തന്റെയും തന്റെ ഒളിപ്പോരാളികളുടേയും സഹായം ചന്ദ്രഗുപ്തൻ വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡർ മനസ്സു മാറ്റാൻ തയ്യാറായില്ല.

    • ചന്ദ്രഗുപ്തൻ അലക്സാണ്ടർ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി.

    • പിന്നീട് ചെറിയ ചെറിയ രാജ്യങ്ങൾ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.


    Related Questions:

    Who wrote the famous book ‘Indica’ an account of the Mauryan Empire in India?
    What is danda in saptanga theory?
    The stone pillar on which national emblem of India was carved out is present at _________
    ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും വ്യാപിച്ച ശുംഗസാമ്രാജ്യം സ്ഥാപിച്ചത് ആര് ?
    Who sent Megasthenes to the court of Chandragupta?