App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ് സാമ്രാജ്യം ഭരിച്ചത്.
  2. ബി.സി. 297 ലായിരുന്നു ബിന്ദുസാരൻ സിംഹാസനാരോഹണം ചെയ്തത്.
  3. യവനർ അമിത്രോഖാതിസ് എന്നാണ് ബിന്ദുസാരനെ വിളിച്ചിരുന്നത്
  4. കിഴക്ക് കലിംഗവും തെക്ക് ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം ബിന്ദുസാരൻ രാജ്യത്തിൽ ചേർത്തിരുന്നു.

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Civ മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ് സാമ്രാജ്യം ഭരിച്ചത്.

    • ബി.സി. 297 ലായിരുന്നു അദ്ദേഹം സിംഹാസനാരോഹണം ചെയ്തത്.

    • സെലൂക്കസ് രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ് പുലർത്തിയത്.

    • അന്തിയോക്കസ് രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ് പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു.

    • യവനർ അമിത്രോഖാതിസ് എന്നാണ് ബിന്ദുസാരനെ വിളിച്ചിരുന്നത്

    • 24 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക് ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധങ്ങൾ നടത്തി.

    • കിഴക്ക് കലിംഗവും തെക്ക് ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തിൽ ചേർത്തിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ രേഖകൾ ലഭിച്ചിട്ടില്ല.

    • ബിന്ദുസാരന്റെ മക്കളിലൊരുവനായ അശോകനാണ് പിന്നീട് രാജ്യം ഭരിക്കുന്നത്.

    • അദ്ദേഹത്തെ മഹാനായ അശോകൻ എന്നാണ് എച്ച്.ജി. വെൽസ് ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.

    • എന്നാൽ കണ്ണിൽ ചോരയില്ലാത്തവനാണെന്നും ബിന്ദുസാരന്റെ മക്കളെയെല്ലാം തന്റെ സഹോദരങ്ങൾ ആയിട്ടുകൂടി നിർദ്ദയം വധിച്ചാണ് കീരീടാവകാശി അല്ലാത്ത അദ്ദേഹത്തിന് സിംഹാസനം ലഭിച്ചത് എന്നും ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു.

    • എന്നാൽ അസാധാരണമായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

    • ഇത്തരം ചോരപ്പുഴകളും നിരവധി യുദ്ധങ്ങളിലെ രക്തച്ചൊരിച്ചിലും നടത്തിയെങ്കിലും അവസാനം ഹിംസ വെടിഞ്ഞ് അഹിംസയുടെ വക്താവായിമാറി.

    • ബുദ്ധമതം പ്രചരിപ്പിക്കാനായി ബാക്കിയുള്ള ജീവിതം ഉഴിഞ്ഞുവച്ചു.

    • അദ്ദേഹം ഏതു വർഷമാണ് സിംഹാസനാരോഹണം നടത്തിയതെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്, ബി.സി. 265 ഓ 272 ഓ ആണെന്നാണ് കരുതുന്നത്.

    • ചെറു പ്രായത്തിലേ പ്രായത്തിൽ കവിഞ്ഞ കാര്യശേഷി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

    • ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങൾ അമർച്ച ചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു.

    • ചക്രവർത്തിയായി എട്ടു വർഷം കഴിഞ്ഞാണ് അന്നു വരെ സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്.

    • ഒരു സുപ്രധാന വിജയം നേടുന്നത് അദ്ദേഹത്തിന്റെ വിമർശകരെ വായടക്കുമെന്ന് അദ്ദേഹം കരുതിയിരിക്കണം.

    • എന്നാൽ കലിംഗ യുദ്ധം പ്രതീക്ഷിച്ചതിനേക്കാൾ കനത്ത ഭാരമാണ് ഇരുപക്ഷത്തും ഏൽപിച്ചത്.

    • ഒരു ലക്ഷത്തിൽ പരം സൈനികരും ജനങ്ങളും മരിച്ചു. അതിനേക്കാൾ പ്രയാസമായിരുന്നത് മരിച്ചവരുടെ ജഢങ്ങൾ അടക്കം ചെയ്യാനാകാതെ ചീഞ്ഞളിഞ്ഞതും അതുമൂലം അസുഖം ബാധിച്ച് വീണ്ടും അത്ര തന്നെ ജനങ്ങൾ മരിക്കാനിടയായതും ആണ്.

    • ഇത് അശോകന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

    • ചക്രവർത്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവില്ലായ്മ അദ്ദേഹം തിരിച്ചറിഞ്ഞു.

    • തെക്കോട്ട് തന്റെ പടയോട്ടം നയിക്കാനുള്ള തീരുമാനം മാറ്റി, ബുദ്ധ മതത്തിൽ അഭയം തേടി. അതിന്റെ പ്രചരണം സ്വയം ഏറ്റെടത്തു.

    • സിംഹളത്തിലും മറ്റുമായി അദ്ദേഹം ധർമ്മ വിജയത്തിന്റെ മാത്രം പ്രചരണം നടത്തി.

    • അദ്ദേഹം നായാട്ടും അത്തരത്തിൽപെടുന്ന നായാട്ടുകളികളും നിരോധിച്ചു.

    • അടിമത്തത്തെ നിർത്തലാക്കാൻ ശ്രമിച്ചു.

    • 40 വർഷത്തോളം സൈന്യത്തെ പുലർത്തിയെങ്കിലും യുദ്ധമൊന്നും ചെയ്തില്ല. പകരം ബുദ്ധമത പ്രചരണത്തിനായി വിദേശത്തു സഞ്ചരിച്ചു.

    • മഠങ്ങളും സ്ഥാപനങ്ങളും പണി കഴിപ്പിച്ചു.

    • നാടെങ്ങും ബുദ്ധ തത്ത്വങ്ങൾ പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.

    • സിംഹളത്തിലും പേർഷ്യ, ബലൂചിസ്ഥാൻ, ഈജിപ്ത്, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും അദ്ദേഹം ബുദ്ധമതം പ്രചരിപ്പിച്ചു.

    • അദ്ദേഹത്തിന്റെ അവസാനം ശോകമയമായിരുന്നു.

    • രാജ്യത്തെ സ്വത്തുക്കൾ നിർലോഭം സംഭാവന ചെയ്തു കൊണ്ടിരുന്നത് മക്കൾ തടയുകയും അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു.

    • പിന്നീട് ഭരിച്ചിരുന്ന തലമുറകളെ പറ്റി കാലത്തിന്റെ അളവല്ലാതെ മറ്റു രേഖകൾ വിരളമാണ്.

    • നാണയങ്ങൾ പ്രകാരം ഭരണകാലഘട്ടം അളക്കാമെന്നു മാത്രം.


    Related Questions:

    സെലൂക്കസ് നികേറ്റർ ആരുടെ സേനാനായകനായിരുന്നു ?
    Who was the author of Arthasastra ?
    ചന്ദ്രഗുപ്തന്റെക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതൻ :
    What is kosa in saptanga theory?
    ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത് :