ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- കോറിയോലിസ് ബലം സമമർദരേഖകൾക്ക് ലംബമായിരിക്കും.
- മർദചരിവുമാനബലം കൂടുന്തോറും കാറ്റിൻറെ വേഗതയും ദിശാവ്യതിയാനവും കൂടും.
- ഭൂമധ്യരേഖാപ്രദേശത്ത് കോറിയോലിസ് ബലം പൂജ്യം ആയതിനാൽ കാറ്റ് സമമർദരേഖകൾക്ക് ലംബമായി വീശുന്നു.
Aii മാത്രം ശരി
Biii മാത്രം ശരി
Cഎല്ലാം ശരി
Di മാത്രം ശരി
Answer:
C. എല്ലാം ശരി
Read Explanation:
കാറ്റിന്റെ വേഗതയെയും ദിശയെയും സ്വാധീനിക്കുന്ന ഘടകങ്ങൾ
മർദ്ദചരിവുമാനബലം (Pressure gradient force)
കൊറിയോലിസ് പ്രഭാവം (Coriolis Force)
ഘർഷണം (Friction)
മർദ്ദചരിവുമാനബലം (Pressure gradient force)
ഭൗമോപരിതലത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ മർദം വ്യത്യസ്തമായിരിക്കും.
ഇത്തരത്തിൽ തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദ വ്യതിയാനം അറിയപ്പെടുന്നത് മർദചരിവുമാനബലം (Pressure gradient Force).
തിരശ്ചീനതലത്തിൽ മർദ്ദവ്യത്യാസം ഏറെയാണെങ്കിൽ അവിടെ മർദചരിവ് കൂടുതലായിരിക്കും.
തിരശ്ചീനതലത്തിൽ മർദവ്യത്യാസം കുറവാണെങ്കിൽ അവിടെ മർദചരിവ് കുറവായിരിക്കും.
സമമർദരേഖകൾ അടുത്തടുത്തായി കാണപ്പെടുന്ന ഇടങ്ങളിൽ മർദചരിവ് കൂടുതലും
സമമർദരേഖകൾ ഒന്നിനൊന്ന് അകന്ന് സ്ഥിതി ചെയ്യുകയാണെങ്കിൽ മർദചരിവ് കുറവുമായിരിക്കും.
ഘർഷണബലം
കാറ്റിൻ്റെ വേഗതയെ സ്വാധീനിക്കുന്ന ഘടകം
ഭൗമോപരിതലത്തിനടുത്ത് കാറ്റിന് ഘർഷണം ഏറ്റവും കൂടുതലായിരിക്കും.
സമുദ്രോപരിതലം, നിരപ്പായ ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാറ്റിനു വേഗം കൂടുതലായിരിക്കാൻ കാരണം ഘർഷണം കുറവായതിനാൽ
ദുർഘടമായ ഭൂപ്രകൃതി, മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാറ്റിനു വേഗം കുറവായിരിക്കാൻ
കൊറിയോലിസ് ബലം
കാറ്റിൻ്റെ ദിശയെ സ്വാധീനിക്കുന്ന ഘടകം.
ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു.
ഈ ദിശാ വ്യതിയാനമാണ് കൊറിയോലിസ് പ്രഭാവം
കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് ഗുസ്‌താവ് ഡി. കൊറിയോലിസ്
കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത് അമേരിക്കൻ ശാസ്ത്രജ്ഞൻ അഡ്‌മിറൽ ഫെറൽ
ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരും തോറും കൊറിയോലിസ് ബലം കുറയുന്നു.
മർദചരിവുമാനബലത്തിന് ലംബമായിട്ടാണ് കോറിയോലിസ് ബലം അനുഭവപ്പെടുന്നത്.
ഫെറൽ നിയമം (Ferrel's Law)
കോറിയോലിസ് ബലത്തിൻ്റെ പ്രഭാവത്തിൽ ഉത്തരാർദ്ധഗോളത്തിന്റെ കാറ്റുകൾ സഞ്ചാരദിശയ്ക്ക് വലതുവശത്തേക്ക് ദക്ഷിണാർത്ഥഗോത്തിൻ്റെ സഞ്ചാരദിശയ്ക്ക് ഇടത്തയ്ക്കും വ്യതിചലിക്കുന്നുവെന്ന് പ്രതിപാദിക്കുന്ന നിയമം.
കോറിയോലിസ് ബലം സമമർദരേഖകൾക്ക് ലംബമായിരിക്കും.
മർദചരിവുമാനബലം കൂടുന്തോറും കാറ്റിൻറെ വേഗതയും ദിശാവ്യതിയാനവും കൂടും.
ഭൂമധ്യരേഖാപ്രദേശത്ത് കോറിയോലിസ് ബലം പൂജ്യം ആയതിനാൽ കാറ്റ് സമമർദരേഖകൾക്ക് ലംബമായി വീശുന്നു.
ഇത് ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന് പകരം വായു കൊണ്ട് നിറയാൻ കാരണമാവുന്നു.
ഇതാണ് ഭൂമധ്യരേഖാപ്രദേശങ്ങളിൽ ഉഷ്‌ണമേഖലാ ചുഴലിക്കാറ്റുകൾ രൂപംകൊള്ളാതിരിക്കാൻ കാരണം.