Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ലോക്‌പാൽ കമ്മറ്റിയെ സംബന്ധിച്ച ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക

  1. 2024 ഫെബ്രുവരിയിൽ അജയ് മണിക്റാവു ഖാൻവിൽക്കറെ രാഷ്‌ട്രപതി ലോക്‌പാൽ കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു
  2. ഋതുരാജ് അവസ്തി, സഞ്ജയ് യാദവ്, ലിംഗപ്പ നാരായണസ്വാമി എന്നിവർ ലോക്‌പാൽ കമ്മിറ്റിയിലെ ജുഡീഷ്യൽ മെമ്പറുമാരായി 2024 ഫെബ്രുവരിയിൽ നിയമിച്ചു
  3. പുതിയതായി നിയമിച്ച ലോക്‌പാൽ സമിതിയിലെ നോൺ ജുഡീഷ്യൽ അംഗങ്ങളാണ് സുശീൽ ചന്ദ്ര, പങ്കജ് കുമാർ, അജയ് ടിർക്കെ എന്നിവർ

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • മുൻ സുപ്രിം കോടതി ജഡ്ജി ആണ് അജയ് മണിക്റാവു ഖാൻവിൽക്കർ • ഇന്ത്യയുടെ അഴിമതി വിരുദ്ധ അന്വേഷണ സംവിധാനം ആണ് ലോക്പാൽ • ലോക്‌പാൽ സ്ഥാപിതമായത് - 2019 • പ്രഥമ ലോക്‌പാൽ കമ്മറ്റി അധ്യക്ഷൻ - പിനാകി ചന്ദ്ര ഘോഷ് • ലോക്‌പാൽ കമ്മറ്റി അധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നാമനിർദേശം ചെയ്യുന്ന കമ്മിറ്റിയിലെ അംഗങ്ങൾ - പ്രധാനമന്ത്രി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്,ലോക്‌സഭാ സ്‌പീക്കർ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് • ലോക്‌പാൽ കമ്മിറ്റിയെ അധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്ട്രപതി


    Related Questions:

    നബാര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?
    ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി എത്ര ?

    മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ
    2. മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്നു
    3. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ
    4. മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമായ നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
      താഴെ കൊടുത്തവയിൽ NITI AAYOG ലെ പ്രത്യേക ക്ഷണിതാവ് ആരാണ് ?
      2025 ജൂണിൽ 16ആം ധനകാര്യ കമ്മീഷനിൽ പാർട്ട് ടൈം അംഗമായി നിയമിക്കപെട്ടത്