Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ മൂർക്കോത്ത് കുമാരനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. വടക്കേ മലബാറിലെ മൂർക്കോത്ത് കുടുംബത്തിൽ 1874 ൽ ജനിച്ചു
  2. ശ്രീനാരായണ ഗുരു പ്രതിമ തലശേരി ജഗന്നാഥക്ഷേത്രത്തിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തു
  3. ഗജകേസരി , കേരള ചിന്താമണി എന്നി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട് 

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മൂർക്കോത്ത് കുമാരൻ

    • ജനനം : 1874, ഏപ്രിൽ 16
    • ജന്മസ്ഥലം : തലശ്ശേരി കണ്ണൂർ
    • അച്ഛൻ : മൂർക്കോത്ത് രാമുണ്ണി
    • അമ്മ : കുഞ്ചിതിരുതേവി
    • മരണം : 1941, ജൂൺ 25

    • “മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ്” എന്നറിയപ്പെടുന്ന വ്യക്തി
    • “വജ്രസൂചി” എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ
    • ശ്രീനാരായണഗുരു, ഒയ്യാരത് ചന്തുമേനോൻ, വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ തുടങ്ങിയ പ്രസിദ്ധരായ വ്യക്തികളുടെ ജീവചരിത്ര ഗ്രന്ഥം എഴുതിയ വ്യക്തി 
    • ഗജകേസരി, മിതവാദി, സരസ്വതി, കേരള ചിന്താമണി തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ച വ്യക്തി
    • തലശ്ശേരിയിൽ പുറത്തിറങ്ങിയ സരസ്വതി പത്രത്തിന്റെ ആദ്യ പത്രാധിപർ (1897).  
    • മൂർക്കോത്ത് കുമാരൻ പുറത്തിറക്കിയ വിദ്യാഭ്യാസ പ്രസിദ്ധീകരണം : വിദ്യാലയം (1919, തലശ്ശേരി)

    • ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾതന്നെ അദ്ദേഹത്തിന്റെ പ്രതിമ  തലശേരി ജഗന്നാഥക്ഷേത്രത്തിൽ  സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി
    • എസ് എൻ ഡി പിയുടെ രണ്ടാമത്തെ സെക്രട്ടറി 

    മിതവാദി:

    • തലശ്ശേരിയിൽ നിന്നും മിതവാദി പത്രം പ്രസിദ്ധീകരിച്ചത് : മൂർക്കോത്ത് കുമാരൻ (1907).
    • മിതവാദി പത്രത്തിന്റെ പ്രഥമ എഡിറ്റർ : മൂർക്കോത്ത് കുമാരൻ (1907)
    • 1913 ൽ മൂർക്കോത്ത് കുമാരനിൽ നിന്നും സി കൃഷ്ണൻ മിതാവാദിയുടെ ഉടമസ്ഥാവകാശം നേടുകയും കോഴയികോട് നിന്നും മാസിക ആയി പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.  
    • കുമാരനാശാന്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം : മിതവാദി. 
    • “തീയ്യരുടെ ബൈബിൾ” എന്നറിയപ്പെടുന്ന മാസിക : മിതവാദി മാസിക. 

    ചെറുകഥകൾ:

    • കുഞ്ചൻ കഥകൾ
    • സൈരന്ദ്രി 
    • ഭാരത കഥാ സംഗ്രഹം
    • ശാകുന്തളം ഗദ്യം

    ഉപന്യാസങ്ങൾ:

    • അമ്മമാരോട് ഒരു പ്രസംഗം
    • യാദവ കൃഷ്ണൻ
    • വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

    നോവലുകൾ:

    • അമ്പു നായർ
    • കനകം മൂലം
    • വസുമതി

    കൃതികൾ

    • കനകം മൂലം
    • വസുമതി
    • കാകൻ
    • കലികാലവൈഭവം
    • മർക്കട സന്ദേശം
    • ശാകുന്തളം ഗദ്യം
    • തൂലിക നാമങ്ങൾ
    • ഗജകേസരി
    • പതഞ്ജലി
    • പൗരൻ

    Related Questions:

    തിരുവിതാംകൂർ മുസ്ലിം മഹാസഭയുടെ സ്ഥാപകൻ :
    1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?
    പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം ഏതാണ് ?
    Vaikunda Swamikal was forced to change his name from 'Mudi Choodum Perumal' to?

    ചേരുംപടി ചേർക്കുക

    (A)

    ശ്രീനാരായണ ഗുരു

    1.

    വേദാന്തിക നിരൂപണം

    (B)

    ചട്ടമ്പി സ്വാമി

    2.

    ലങ്കാമർദ്ദനം

    (C)

    ഗുണ്ടർട്ട്

    3.

    ദൈവ ചിന്തനം

    (D)

    പണ്ഡിറ്റ് കറുപ്പൻ

    4.

    സ്മരണവിദ്യ