App Logo

No.1 PSC Learning App

1M+ Downloads

ഡാനിയൽ ഗോൾമാൻ്റെ സാമൂഹിക നൈപുണി ബുദ്ധി സവിശേഷതയുടെ പ്രത്യേകതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :

  1. മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുക.
  2. പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ച് അവ പരിഹരിക്കുക.
  3. സാമൂഹ്യ ബന്ധങ്ങൾ വളർത്തിയെടുക്കുക.
  4. ലക്ഷ്യങ്ങൾ കൈവരിക്കുക

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

    1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
    2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
    3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
    4. സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
    5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

    സാമൂഹിക നൈപുണികൾ (Social skills)

    • മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുക.
    • വ്യക്തമായും അനായാസമായും ആശയവിനിമയം ചെയ്യുക.
    • വ്യക്തികളെയും സമൂഹത്തെയും പ്രചോദിപ്പിക്കുവാനും നയിക്കുവാനും കഴിയുക.
    • സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും, മുന്നോട്ടു നയിക്കുകയും ചെയ്യുക.
    • പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിച്ച് അവ പരിഹരിക്കുക.
    • സാമൂഹ്യ ബന്ധങ്ങൾ വളർത്തിയെടുക്കുക.
    • പൊതു ലക്ഷ്യങ്ങൾക്കായി മറ്റുള്ളവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക.

    Related Questions:

    ഐക്യു കൂടിയിരിക്കുന്നത് ?
    അനുഭവങ്ങളിൽ നിന്ന് അനായാസം പഠിക്കുന്നതിനും അമൂർത്തമായി ചിന്തിക്കുന്നതിനുമുള്ള കഴിവാണ് ബുദ്ധി എന്ന് അഭിപ്രായപ്പെട്ടത് ?
    ബഹുമുഖ ബുദ്ധി സിദ്ധാന്തം മൂന്നാട്ടുവച്ചതാര്?
    രാധ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അവൾ ഏറ്റവുമധികം മികവ് പുലർത്തുന്നത് ചിത്രം വരയ്ക്കുന്നതിലും നിറം നൽകുന്നതിലുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയാണ് രാധയുടെ ഈ മികവിനു കാരണം ?
    കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സംവാദങ്ങളിൽ ഏർപ്പെടുവാനും ഉള്ള അവസരങ്ങൾ അധ്യാപകൻ പ്രധാനം ചെയ്യുന്നുവെങ്കിൽ, കുട്ടികളിൽ ഏതുതരം കഴിവ് വളർത്താനാണ് അധ്യാപകൻ ശ്രമിക്കുന്നത് ?