Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധിയുടെ 'G' ഘടകവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :

  1. ഓരോ സവിശേഷ വിഷയവും കൈകാര്യം ചെയ്യുന്നതിന് ആ മേഖലയുമായി ബന്ധപ്പെട്ട ഘടകം.
  2. ബുദ്ധിപരമായ ഏത് പ്രവർത്തനവും കെെകാര്യം ചെയ്യാൻ വ്യക്തിയെ സഹായിക്കുന്ന ഘടകം.
  3. വ്യക്തികളുടെ എല്ലാ മാനസിക പ്രവർത്തനത്തിലും 'G' ഏറിയോ കുറഞ്ഞോ അടങ്ങിയിരിക്കുന്നു.
  4. പ്രവർത്തിയിലൂടെ ആർജിക്കുന്നു.
  5. ജന്മസിദ്ധവും സ്ഥിരവും

    A5 മാത്രം ശരി

    B2, 3, 5 ശരി

    C2 മാത്രം ശരി

    D1, 5 ശരി

    Answer:

    B. 2, 3, 5 ശരി

    Read Explanation:

    ദ്വിഘടക സിദ്ധാന്തം (Two Factor Theory / G Factor - S. Factor)

    • ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ് സ്പിയർമാൻ (Charles Spearman) (1904) 
    • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് ഘടകങ്ങൾ കൂടിച്ചേർന്നതാണ് ബുദ്ധിശക്തി.
      1. സാമാന്യ ഘടകം / പൊതുഘടകം (General Factor or G Factor)
      2. സവിശേഷ ഘടകം (Specific Factor or S Factor) 
    G ഘടകം S ഘടകം
    • ബുദ്ധിപരമായ ഏത് പ്രവർത്തനവും കെെകാര്യം ചെയ്യാൻ വ്യക്തിയെ സഹായിക്കുന്ന ഘടകം.
    • വ്യക്തികളുടെ എല്ലാ മാനസിക പ്രവർത്തനത്തിലും 'G' ഏറിയോ കുറഞ്ഞോ അടങ്ങിയിരിക്കുന്നു. 
    • ജന്മസിദ്ധവും സ്ഥിരവുമാണ്.
    • പൊതുവായ മാനസിക ശക്തി വിശേഷമാണ്. 
    • 'G' യുടെ അളവ് കൂടുന്നതിനനുസരിച്ച് ജീവിതവിജയം കൂടുന്നു.
    • ഓരോ സവിശേഷ വിഷയവും കൈകാര്യം ചെയ്യുന്നതിന് ആ മേഖലയുമായി ബന്ധപ്പെട്ട ഘടകം. 
    • ഓരോ മേഖലയ്ക്കും പ്രത്യേകമായി വേണ്ട ഘടകമാണ് 'S' ഘടകം. 
    • പ്രവർത്തിയിലൂടെ ആർജിക്കുന്നു.
    • ഒരു വ്യക്തിയിൽ ഓരോ പ്രവർത്തനത്തിലും 'S' ഘടകം വ്യത്യാസമായിരിക്കും.  

    Related Questions:

    Select a performance test of intelligence grom the given below:
    കാലിക വയസ്സ് മാനസിക വയസ്സിനെക്കാൾ കുറാവാണങ്കിൽ ബുദ്ധിമാനം :
    കുട്ടികളുടെ ബുദ്ധിപരമായ വികാസം സാധ്യമാക്കുന്ന താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രവർത്തനം ആയിരിക്കും നിങ്ങൾ നൽകുക ?
    People have the IQ ranging from 25to39are known as:
    ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?