Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ തിരഞ്ഞെടുത്തെഴുതുക

  1. സ്വാതന്ത്ര്യം സമത്വം സാഹോദര്യം
  2. സമാധാനം ഭൂമി അപ്പം ജനാധിപത്യം
  3. എനിക്ക് ശേഷം പ്രളയം

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C3 മാത്രം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    • ടെന്നീസ് കോർട്ട് പ്രതിജ്ഞയക്ക് ശേഷം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട് നടന്ന സുപ്രധാന സംഭവങ്ങൾ :

    • 1789 ജൂലൈ 14 :

    • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality and Fraternity) എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബുർബൻ രാജവാഴ്ചയുടെ പ്രതീകമാ യിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.

    • ഇതിനെ ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആരംഭമായി കണക്കാക്കുന്നു.

    • 1789 ആഗസ്റ്റ് 12 :

    • ദേശീയ അസംബ്ലി മനുഷ്യാവകാശപ്രഖ്യാപനം പാസാക്കി

    • 1789 ഒക്ടോബർ:

    • പാരിസ് നഗരത്തിലെ ആയിരക്കണക്കിനു സ്ത്രീകൾ 'ഭക്ഷണം വേണം' എന്ന മുദ്രാവാക്യവുമായി വെഴ്‌സായ് കൊട്ടാരത്തിലേക്കു പ്രകടനം നടത്തി.

    • 1792 സെപ്‌തംബർ:

    • പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയില്‍ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ്‌ ?

    ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ.

    1. ഫ്രാൻസിൽ നേരിട്ടുള്ള നികുതികൾ സംസ്ഥാന ഉദ്യോഗസ്ഥരല്ല, സ്വകാര്യവ്യക്തികളോ കമ്പനികളോ ആണ് പിരിച്ചെടുത്തിരുന്നത്.
    2. റോം കത്തോലിക്കാസഭയിലെ വൈദികർ സംസ്ഥാനത്തെ ആദ്യക്രമം രൂപീകരിച്ചു. അതു സമ്പന്നവും ശക്തവുമായിരുന്നു. ഫ്രാൻസിൻ്റെ ഭൂപ്രദേശത്തിൻ്റെ അഞ്ചിലൊന്നു ഭാഗവും അതിന്റെ ഉടമസ്ഥതയിലായിരുന്നു.
    3. വിപ്ലവം ഉണ്ടായത് തത്ത്വചിന്തകർ മൂലമല്ല, മറിച്ച് ദേശീയ ജീവിതത്തിന്റെ അവസ്ഥയും തിന്മകളും ഭരണകൂടത്തിൻ്റെ തെറ്റുകളും കാരണമാണ്.

      താഴെ പറയുന്ന പ്രസ്താവനകളിൽ Tour de France മായി ബന്ധപ്പെട്ട ശരിയേത്?

      (A) 1903 മുതൽ ആരംഭിച്ച ലോകത്തെ പ്രശസ്തമായ സൈക്കിൾ ഓട്ടമത്സരമാണ് ടൂർ ഡി ഫ്രാൻസ് (Tour de France)

      (B) 2024-ൽ ടൂർ ഡി ഫ്രാൻസ് ആരംഭിക്കുന്നത് ഇറ്റലിയിൽനിന്നാണ്.

      (C) ഫ്രഞ്ച് ജനതയെ ഒന്നിപ്പിക്കുക എന്നത് ഈ മത്സരത്തിൻ്റെ ലക്ഷ്യവും കൂടിയാണ്

      പ്രശസ്ത സംഗീതജ്ഞനായ ലുഡ്വിഗ് വാൻ ബീഥോവൻ തൻ്റെ സിംഫണി 3 (Eroica Symphony) സമർപ്പിച്ച ഒരേ ഒരു ചക്രവർത്തി :

      പട്ടിക-I-നെ പട്ടിക-II-മായി പൊരുത്തപ്പെടുത്തി, താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.