Question:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A  മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.

2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.

3.മൗലിക കടമകൾ യു‌എസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.

 

 

A1&2

B1&3

C2

D1,2&3

Answer:

B. 1&3

Explanation:

മൗലിക കടമകൾ

  • ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകളെ ഉൾപ്പെടുത്തിയിരുന്നില്ല
  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി
  • പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.
  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.
  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ ഭരണഘടനയിൽ നിന്നാണ്.
  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്
  • ഭരണഘടനയിൽ മൗലികകർത്തവ്യങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി - H R ഗോഖലെ
  • മൗലിക കർത്തവ്യങ്ങൾ ന്യായ വാദത്തിന് അർഹമല്ല

Related Questions:

പൊതുമാപ്പ് നൽകാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വകുപ്പേത്?

പൗരന്മാരുടെ മൗലികചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലികചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. 

2) ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക ചുമതലകളാണുള്ളത്. 

3) മൗലിക ചുമതലകൾ നിയമവിധേയമാണ്.

 4) പൊതുമൂതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതു മൗലിക ചുമതലകളിൽ ഉൾപ്പെടുന്നു. 

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.  

2.ഭരണഘടനാ ഭാഗം  XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.