App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സിന്ധു നദീതട സംസ്കാരവശിഷ്ടങ്ങൾ പുറത്ത് കൊണ്ടുവരാൻ ഏറ്റവും പ്രധാനമായ പങ്ക് വഹിച്ച ജോൺ മാർഷലിന്റെ അഭിപ്രായത്തിൽ ആ സംസ്കാരം തഴച്ചുവളർന്നത് B C 3250 - B C 2750 കാലഘട്ടത്തിലാണ്
  2. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് നഗരാസൂത്രണം
  3. സിന്ധു നദീതട സംസ്കാരം കണ്ടെത്തിയ വർഷം - 1921 

    Aiii മാത്രം

    Bഇവയെല്ലാം

    Ci, iii എന്നിവ

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    സിന്ധു നദീതട സംസ്ക‌ാരം

    • സിന്ധു നദിയുടെയും അതിൻ്റെ കൈവഴികളുടെയും തീരത്തെ വിവിധ പ്രദേശങ്ങളിലാണ് ഈ സംസ്‌കാരം നിലനിന്നിരുന്നത്.
    • അതുകൊണ്ട് ഈ സംസ്‌കാരം സിന്ധുനദീതട സംസ്ക‌ാരം എന്നറിയപ്പെടുന്നു.
    • 1921-ൽ സർ ജോൺമാർഷൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്‌ടറായിരുന്ന കാലത്ത് നടന്ന ഉൽഖനനത്തിലാണ് ഈ മഹത്തായ സംസ്‌കാരത്തിൻ്റെ അവശിഷ്ടങ്ങളൾ കണ്ടെത്തിയത് .
    • ജോൺ മാർഷലിന്റെ അഭിപ്രായത്തിൽ ആ സംസ്കാരം തഴച്ചുവളർന്നത് B C 3250 - B C 2750 കാലഘട്ടത്തിലാണ് 
    • പാകിസ്‌താനിലെ ഹരപ്പയിലായിരുന്നു ആദ്യത്തെ ഉൽഖനനം നടന്നത്.
    • ദയാറാം സാഹ്നിയായിരുന്നു ഇതിന് നേതൃത്വം നൽകിയത്.
    • സിന്ധുനദീതട സംസ്‌കാരത്തിൻ്റെ ആദ്യതെളിവുകൾ ഹാരപ്പയിൽ നിന്ന് ലഭിച്ചതിനാൽ ഈ സംസ്‌കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു.
    • പാകിസ്‌താനിലെ തന്നെ മോഹൻജൊദാരോവിൽ ഉൽഖനനങ്ങൾ നടത്തിയത് ആർ.ഡി. ബാനർജിയായിരുന്നു

    നഗരാസൂത്രണം

    • സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത നഗരാസൂത്രണം ആയിരുന്നു 
    • ആസൂത്രിതമായ തെരുവുകളുടെ ഇരുവശങ്ങളിലായാണ് വീടുകൾ നിർമിച്ചിരുന്നത്.
    • വീടുകൾ വ്യത്യസ ഘടനയിലുള്ളവയായിരുന്നു.
    • ചിലത് ഒറ്റമുറി വീടുകളാണെങ്കിൽ മറ്റു ചിലതാകട്ടെ കൂടുതൽ മുറികളും വിശാലമായ മുറ്റവും കിണറുകളുമുള്ളവയായിരുന്നു.
    • കൂടാതെ എല്ലാ വീടുകൾക്കും ശൗചാലയങ്ങളുമുണ്ടായിരുന്നു.
    • അഴുക്കുചാലുകളാണ് നഗരങ്ങളുടെ മറ്റൊരു സവിശേഷത.
    • വീടുകളിൽ നിന്നുള്ള മലിനജലം ചാലുകളിലേക്ക് ഒഴുക്കിയിരുന്നു.
    • ഇത്തരം ചാലുകളെ നഗരത്തിലെ പ്രധാന അഴുക്കുചാലുമായി ബന്ധിപ്പിച്ചി രുന്നു.
    • അവ ചുട്ട ഇഷ്‌ടികകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്.
    • സ്ലാബുകൾ ഉപയോഗിച്ച് അവ മൂടുകയും ചെയ്തിരുന്നു. 

    Related Questions:

    തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?
    സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?
    Which among the following is a place in Larkana district of Sindh province in Pakistan?
    Which of the following was NOT a Harappan sites ?
    From which of the following Indus site, the statue of the dancing girl has been found?