മെര്‍ക്കന്റലിസം
തങ്ങളുടെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രമായും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമായും ഇംഗ്ലീഷ്കാര്‍ അമേരിക്കന്‍ കോളനികളെ കണക്കാക്കി.
മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താല്‍ കച്ചവടക്കാര്‍ കോളനികളില്‍ നടപ്പിലാക്കിയ ഈ വാണിജ്യനയം മെര്‍ക്കന്റലിസം എന്നറിയപ്പെടുന്നു.
മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി നിരവധി നിയമങ്ങള്‍ ഇംഗ്ലീഷുകാര്‍ കോളനികളില്‍ നടപ്പിലാക്കി.
മെര്‍ക്കന്റലിസത്തിന്റെ ഭാഗമായി അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ചില പ്രധാന നിയമങ്ങൾ :
കോളനികളിൽ നിന്നോ, കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ, കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ ആയിരിക്കണം.
കോളനികളില്‍ ഉത്പാദിപ്പിച്ചിരുന്ന പഞ്ചസാര, കമ്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവു.
കോളനികളിലെ നിയമപരമായ പ്രമാണങ്ങള്‍, വര്‍ത്തമാനപ്രതങ്ങള്‍, ലഘു
ലേഖകള്‍, ലൈസന്‍സുകള്‍ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം.
കോളനിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനു താമസവും,മറ്റ് ആവശ്യസൗകര്യങ്ങളും കോളനിക്കാര്‍ നല്‍കണം.
ഗ്രാൻവില്ലെ നയങ്ങൾ (Granville Measures)
സപ്തവത്സര യുദ്ധത്തിന് ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നയങ്ങളാണ് ഇവ.
1763 മുതൽ 1765 വരെയാണ് ഈ നയങ്ങൾ നടപ്പിലാക്കിയിരുന്നത്
ഈ നയങ്ങൾ നടപ്പിലാക്കിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോർജ് ഗ്രാൻവില്ലെയുടെ പേരിൽ നിന്നാണ് നയത്തിന് Granville Measures എന്ന പേര് ലഭിച്ചത്
ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിയമങ്ങൾ:
1764 ലെ പഞ്ചസാര നിയമം
കറൻസി നിയമം 1764
കോർട്ടറിങ് നിയമം 1765
സ്റ്റാമ്പ് നിയമം 1765
ടൗൺഷെൻഡ് നിയമങ്ങൾ
1767-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പാസാക്കിയ നിയമങ്ങളുടെ ഒരു പരമ്പരയാണ് ടൗൺഷെൻഡ് നിയമങ്ങൾ
അക്കാലത്ത് ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺഷെൻഡിൻ്റെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്.
അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് അധികാരം ഉറപ്പിക്കുന്നതിനും കൊളോണിയൽ ഗവർണർമാരുടെയും ജഡ്ജിമാരുടെയും ശമ്പളം നൽകാൻ സഹായിക്കുന്നതിന് വരുമാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ നിയമപരമ്പരകളിലൂടെ കണ്ണാടി , കടലാസ് , ഈയം , തേയില,ചായം എന്നിവയുടെ ഇറക്കുമതി തീരുവ കൂട്ടി
അമേരിക്കൻ കോളനികളും ബ്രിട്ടീഷ് ഗവൺമെൻ്റും തമ്മിലുള്ള ബന്ധം വഷളാകുന്നതിൽ ഈ നിയമം സുപ്രധാന പങ്ക് വഹിച്ചു
ഇതിന്റെ പരിണിത ഫലം ,1770-ലെ ബോസ്റ്റൺ കൂട്ടക്കൊല പോലുള്ള സംഭവങ്ങളായി മാറുകയും ,ആത്യന്തികമായി 1775-ൽ അമേരിക്കൻ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിലേക്കും നയിച്ചു.