Challenger App

No.1 PSC Learning App

1M+ Downloads

അടുത്തിടെ അന്തരിച്ച കെ കസ്‌തൂരിരംഗനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. ISRO യുടെ അഞ്ചാമത്തെ ചെയർമാനായിരുന്നു
  2. ISRO ചെയർമാനായ ആദ്യത്തെ മലയാളി
  3. 2003 മുതൽ ലോക്‌സഭാ അംഗമായിരുന്നു
  4. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്

    Ai, iv ശരി

    Bii, iv ശരി

    Ciii, iv ശരി

    Div മാത്രം ശരി

    Answer:

    A. i, iv ശരി

    Read Explanation:

    കൃഷ്‌ണസ്വാമി കസ്തൂരിരംഗൻ (കെ കസ്‌തൂരിരംഗൻ)

    • ജനനം - 1940 ഒക്ടോബർ 24 (എറണാകുളം)

    • മരണം - 2025 ഏപ്രിൽ 25

    • ISRO യുടെ അഞ്ചാമത്തെ ചെയർമാൻ (1994 - 2003)

    • ISRO ചെയർമാനായ രണ്ടാമത്തെ മലയാളി

    • കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു

    • ISRO സ്പേസ് കമ്മീഷൻ, ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്പേസ് എന്നിവയുടെ തലവൻ ആയിരുന്നു (1994-2003)

    • ISRO ബെംഗളൂരു സാറ്റലൈറ്റ് സെൻറർ ഡയറക്റ്ററായിരുന്നു (1990-1994)

    • രാജ്യസഭാ അംഗമായി പ്രവർത്തിച്ചു (2003-2009)

    • കർണാടക നോളജ് മിഷൻ ചെയർമാനായിരുന്നു

    • ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വൈസ് ചാൻസലറായിരുന്നു

    • പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാർ നിയോഗിച്ച കസ്തൂരിരംഗൻ കമ്മിറ്റിയുടെ തലവനായിരുന്നു

    • ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര I & II എന്നിവയുടെ പ്രോജക്റ്റ് ഡയറക്റ്റർ ആയിരുന്നു

    • PSLV, GSLV എന്നിവയുടെ വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകി

    • ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (INSAT-2), ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് (IRS-1A & 1B) എന്നിവ വികസിപ്പിക്കുന്നതിൽ മേൽനോട്ടം നൽകി

    • അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗം

    • ഇന്ത്യൻ ഫിസിക്സ് അസോസിയേഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട്സെൻസിംഗ് സെൻറർ എന്നിവയുടെ ആജീവനാന്ത അംഗമായിരുന്നു


    Related Questions:

    Consider the following about Mars Orbiter Mission (MOM):

    1. It was launched using GSLV Mk II.

    2. It was the least expensive Mars mission globally.

    3. The project director was S. Arunan.

    ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് :
    നാസയുടെ വോയേജർ- 1 ദൗത്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം?
    ISRO നിർമ്മിക്കുന്ന ബഹിരാകാശത്തേക്ക് പോയി വരാൻ ഉപയോഗിക്കാവുന്ന (RLV-Reusable Launch Vehicle) വാഹനത്തിന് നൽകിയിരിക്കുന്ന പേര്