App Logo

No.1 PSC Learning App

1M+ Downloads

കാർത്തിക തിരുനാളുമായി ബന്ധപ്പെട്ട ശരിയായവ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ (കണ്ടെഴുത്ത്) നടത്തി
  2. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റി
  3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച ഭരണാധികാരി
  4. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട്‌ കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്‌

    A4 മാത്രം

    B2, 4 എന്നിവ

    C1, 3

    Dഎല്ലാം

    Answer:

    B. 2, 4 എന്നിവ

    Read Explanation:

    കാർത്തിക തിരുനാൾ രാമവർമ്മ

    • മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ മഹാരാജാവ്.
    • ധർമ്മരാജാ എന്ന പേരിൽ പ്രസിദ്ധൻ.
    • തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
    • പഴശ്ശിരാജാവിന്റെയും ശക്തന്‍ തമ്പുരാന്റെയും സമകാലികനായിരുന്ന തിരുവിതാംകൂര്‍ രാജാവ്‌

    ധർമ്മരാജ എന്നറിയപ്പെടുവാൻ കാരണം :

    • മൈസൂർ പടയോട്ടത്തെത്തുടർന്ന് മലബാറിൽ നിന്നു പലായനം ചെയ്‌ത് തിരുവിതാംകൂറിലെത്തിയ അഭയാർഥികൾക്ക് ധാർമിക നീതിയോടെ അഭയം നൽകി
    • ഇതിനാൽ കാർത്തിക തിരുനാൾ  ധർമ്മരാജ' എന്നറിയപ്പെടുന്നു 
    • കാർത്തിക തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത് - ധർമ്മരാജ്യം

    • ഇതരമതാനുയായികൾക്ക് നൽകുന്ന സേവനങ്ങൾ വാഴ്ത്തികൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ച തിരുവിതാംകൂർ രാജാവ്
    • ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം (1758-1798) ഭരിച്ച രാജാവ്‌.
    • 'കിഴവന്‍ രാജാ' എന്നും അറിയപ്പെട്ട ഭരണാധികാരി

    മുഖ്യ ഭരണപരിഷ്ക്കാരങ്ങൾ 

    • തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌
    • മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി
    • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കർണാടക സംഗീതത്തിലെ സപ്തസ്വരങ്ങള്‍ കേൾപ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോട്‌ കൂടിയ കുലശേഖരമണ്ഡപം പണികഴിപ്പിച്ചു 
    • ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട്‌ കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ ഭരണാധികാരി 

    • 1788-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌
    • ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും മലബാർ ആക്രമണ സമയത്തെ തിരുവിതാംകൂർ രാജാവ്
    • മൈസൂർപ്പടയുടെ കയ്യേറ്റം തടയാൻ ധർമ്മരാജാവ് മധ്യ കേരളത്തിൽ കെട്ടിയ  പ്രസിദ്ധമായ കോട്ട :  നെടുങ്കോട്ട .
    • നെടുങ്കോട്ടയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചത് : ഡിലനോയ് 

    • ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് - കേരളവർമ്മ
    • 1762ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പ്‌വെച്ച ഉടമ്പടി - ശുചീന്ദ്രം ഉടമ്പടി (ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ചാണ് ഈ ഉടമ്പടി ഒപ്പു വെച്ചത്)

    • 1766ല്‍ രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്‌
    • 1789ല്‍ ഡച്ചുകാരില്‍നിന്ന്‌ കൊടുങ്ങല്ലൂര്‍ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കുവാങ്ങിയ തിരുവിതാംകൂര്‍ രാജാവ്‌
    • “മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ - ധര്‍മ്മരാജ
    • കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ് (പണി ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്ത്)

    സാഹിത്യ രംഗത്തെ സംഭാവനകൾ 

    • കാർത്തിക തിരുനാൾ രാമവർമയുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ - കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും
    • രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്‌
    • ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ച്‌ സംസ്‌കൃതത്തില്‍ ബാലരാമഭരതം രചിച്ച തിരുവിതാംകൂര്‍ രാജാവ്‌ 
    • കഥകളിയുടെ ഉന്നമനത്തിനായി കൊട്ടാരം കഥകളിയോഗം സംഘടിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി
    • നാൽപ്പതു വർഷത്തെ ദീർഘഭരണത്തിന് ശേഷം 1798ൽ 74-ാം വയസ്സിൽ നാടു നീങ്ങിയ തിരുവിതാംകൂര്‍ രാജാവ്‌

     


    Related Questions:

    മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട വസ്തുതകൾ

    1. മാർത്താണ്ഡവർമ്മയുടെ കാലത്തെ ജനജീവിതത്തിൽ പിള്ളമാരും മാടമ്പിമാരും അവരെ സംസ്ഥാനത്തിന്റെ ഒരു വലിയ ശക്തിയായി സ്ഥാപിച്ചു.യോഗക്കാർ അവർക്ക് പിന്തുണയും നൽകി
    2. രാമപുരത്തു വാര്യർ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ കവികൾ കൊട്ടാരം അലങ്കരിക്കാൻ എത്തി.
    3. ദേവസം, ബ്രഹ്മസം, ദാനം, പണ്ടാരംവക എന്നീ പ്രധാന തലങ്ങൾക്ക് കീഴിലുള്ള ഭൂമിയുടെ വർഗ്ഗീകരണം മല്ലൻ ശങ്കരനാണ് അവതരിപ്പിച്ചത്.
    4. ഒരു കൂട്ടം ഗ്രാമങ്ങൾ ചേർന്ന് മണ്ഡപത്തുംവാതുക്കൽ രൂപീകരിച്ചു. ഇത് ഇന്നത്തെ തഹസിൽദാരുടെ സ്ഥാനമുള്ള കാര്യക്കാരുടെ കീഴിലായിരുന്നു.
      തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത് ?

      താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

      1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു 

      2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ് 

      3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു 

      4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു 

      വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?
      First coir factory in Kerala was established in?