App Logo

No.1 PSC Learning App

1M+ Downloads

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു. 
  2. നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു
  3. കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. 
  4. ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിനും കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു എന്ന് ഗാന്ധിജി പറഞ്ഞു. 

    A3 മാത്രം ശരി

    B1 മാത്രം ശരി

    Cഎല്ലാം ശരി

    D4 മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    മഹാത്മാഗാന്ധി 

    • ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു. 
    • ഗാന്ധിജി വിഭാവനം ചെയ്ത് വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം (അടിസ്ഥാന വിദ്യാഭ്യാസം) അഥവാ വാർധാ പദ്ധതി
    • തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം. 
    • നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം.
    • കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. 
    • ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിന് കൈത്തൊഴിൽ പരിശീലനം സഹായിക്കുന്നു. 
    • ഒപ്പം കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു. 

     


    Related Questions:

    Which of the following is TRUE about development?
    Who is the centre of education?
    താഴെപ്പറയുന്നവയിൽ വ്യത്യസ്ത പഠനാവശ്യങ്ങളുള്ളവരെയും അഭിരുചികളു ള്ളവരെയും പരിഗണിക്കാൻ ഏറ്റവും യോജ്യമായ രീതി ഏത് ?
    'ഔട്ട് ലൈൻസ് ഓഫ് എജുക്കേഷനൽ ഡോക്ട്രിൻസ്' ആരുടെ രചനയാണ് ?
    Which of the following is NOT a feature of a good lesson plan?