Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആദിവേദമാണ് ഋഗ്വേദം.
  2. “അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.
  3. പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.
  4. ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dനാല് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഋഗ്വോദം

    • ആദിവേദമാണ് ഋഗ്വേദം.

    • ഋഗ്വേദം പൂർവവേദകാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

    • ദേവസ്തുതി രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.

    • പൈലൻ എന്ന ഋഷിയാണ് ഋഗ്വേദാചാര്യൻ.

    • സംസ്കൃത ഭാഷയിൽ രചിച്ചിട്ടുള്ള ഈ കൃതിയിൽ 1028 ശ്ലോകങ്ങളുണ്ട് (ദേവസ്തുതികൾ).

    • അഗ്നിമീളേ പുരോഹിതം" എന്നാരംഭിക്കുന്ന വേദം ഋഗ്വേദമാണ്.

    • പ്രസിദ്ധമായ ഗായത്രീമന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.

    • ഗായത്രി മന്ത്രം രചിച്ചത് വിശ്വാമിത്രനായിരുന്നു എന്ന് കരുതപ്പെടുന്നു.

    • മനുഷ്യവർഗത്തിന്റെ ഒന്നാമത്തെ സാഹിത്യകൃതി എന്ന് വിശേഷിപ്പിക്കുന്നത് ഋഗ്വേദത്തെയാണ്.

    • ഋഗ്വേദ കാലഘട്ടത്തെ സുപ്രധാന ദേവൻ ഇന്ദ്രൻ ആണ്.

    • ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി സിന്ധുവാണ്.

    • ഋഗ്വേദത്തിൽ പരാമർശിക്കുന്നതും ഇന്ന് നിലവിലില്ലാത്തതുമായ നദിയാണ് സരസ്വതി നദി.

    • രാജസ്ഥാൻ മരുഭൂമിയ്ക്കടിയിലൂടെ ഒഴുകുന്നതായി കരുതപ്പെടുന്ന നദിയാണ് സരസ്വതി.


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. വേദകാലത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയാണ് ഗുരുകുല സമ്പ്രദായം.
    2. വിക്രമശില സ്ഥാപിച്ചത് ധർമ്മപാലൻ (പാലാ രാജവംശം) ആണ്.
    3. തക്ഷശില സർവകലാശാല സ്ഥിതി ചെയ്യുന്നത് റാവൽപിണ്ടി (പാകിസ്ഥാൻ) യിലാണ്.
    4. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അടിത്തറയായി കരുതപ്പെടുന്ന മെക്കാളെ മിനുട്ട്സ് അവതരിപ്പിച്ചത് കാനിങ് പ്രഭു ആണ്.
      ആദിവേദം ഏത് ?
      The most important text of vedic mathematics is ?
      അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രതിപാദിച്ച കൃതി ?
      യജുർവേദത്തിന്റെ ഉപ വേദമാണ് :