App Logo

No.1 PSC Learning App

1M+ Downloads

വളർച്ചയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  2. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  3. ഗുണത്തിലുള്ള വർദ്ധനവാണ് വളർച്ച.
  4. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയാണ്.
  5. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cഒന്നും രണ്ടും അഞ്ചും ശരി

    Dരണ്ട് തെറ്റ്, മൂന്ന് ശരി

    Answer:

    C. ഒന്നും രണ്ടും അഞ്ചും ശരി

    Read Explanation:

    വളർച്ച (Growth)

    • ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

    വളർച്ചയുടെ സവിശേഷതകൾ

    1. വളർച്ച സഞ്ചിത സ്വഭാവം കാണിക്കുന്നു.
    2. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
    3. വളർച്ച ഒരു അനുസ്യൂത പ്രക്രിയയല്ല; പരി പക്വതത്തോടെ അത് അവസാനിക്കുന്നു.
    4. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
    5. വളർച്ചയിൽ പ്രകടമായ വ്യക്തി വ്യത്യാസം കാണിക്കുന്നു.
    6. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
    7. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയല്ല. ജീവിത കാലത്തിന്റെ ആദ്യ വർഷങ്ങളിൽ, വളർച്ചയുടെ വേഗം കൂടുതലായിരിക്കും. 

    Related Questions:

    ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ പ്രധാന ലക്ഷ്യം എന്ത് ?
    പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏഴുമുതൽ 11 വയസ്സുവരെയുള്ള വികാസഘട്ടം ?
    മാതാപിതാക്കളെ ആശ്രയിക്കുന്നതിൽ നിന്നും പാരമ്പര്യത്തിൽ നിന്നുള്ള മോചനം മുഖ്യ ആവശ്യം ആയി കാണപ്പെടുന്ന വികാസ ഘട്ടം ഏത് ?

    ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. സൂക്ഷ്മതയിൽ നിന്ന് സ്ഥൂലത്തിലേക്ക്
    2. ചെറുതിൽ നിന്ന് വലുതിലേക്ക്
    3. ശിരസിൽ നിന്ന് പാദങ്ങളിലേക്ക്
    4. ദ്വിപാർശ്വത്തിൽ നിന്ന് ഏക പാർശ്വത്തിലേക്ക്
      സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്ന വികാരം ?