App Logo

No.1 PSC Learning App

1M+ Downloads

കോ വാറന്‍റോ റിട്ടുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:

  1. ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്നു തടഞ്ഞുകൊണ്ടു ഹൈക്കോടതിയോ  സുപ്രീംകോടതിയോ പുറപ്പെടുവിക്കുന്ന ഉത്ത രവാണ് കോ വാറന്‍റോ
  2. കോ വാറന്‍റോ റിട്ട് സ്വകാര്യവ്യക്തികൾക്കും പൊതുസ്ഥാപനങ്ങൾക്കും ബാധകമാണ്. 

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i മാത്രം ശരി

    Read Explanation:

    റിട്ടുകൾ (Writs in Indian Constitution)

    • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
    • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
    • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
    • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

    ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

    1. ഹേബിയസ് കോർപ്പസ് (Habeas Corpus):
    • അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. 
    • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
    • ഹേബിയസ് കോർപസ് എന്ന വാക്കിന്റെ ലാറ്റിൻ അർഥം ' ശരീരം ഹാജരാക്കുക ' എന്നതാണ് 
    1. മാൻഡമസ് (Mandamus):
    • വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
    •  'ഞാൻ കൽപിക്കുന്നു ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് മാൻഡമസ് 
    1. ക്വോ വാറന്റോ (Quo-Warranto):
    • അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
    •  'എന്തധികാരം കൊണ്ട് ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് ക്വോവാറന്റോ.
    • നിയമാനുസൃതമായോ, ഭരണഘടനാപരമായ രൂപീകരിക്കപ്പെട്ട സ്ഥിര സ്വഭാവമുള്ള ഒരു പൊതു ഓഫീസിനെതിരെ മാത്രമേ ഈ റിട്ട് പുറപ്പെടുവിക്കുവാൻ ആവൂ
    1. സെർഷ്യോററി (Certiorari):
    •  അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
    •  ' ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക ' എന്ന് ലാറ്റിനിൽ അർത്ഥമുള്ള വാക്കാണ് സെർഷിയോററി ' 
    1. പ്രൊഹിബിഷൻ (Prohibition): 
    • കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

    Related Questions:

    Which one is not true about the Attorney General of India ?

    Match the names of writs in list I with their meanings in list II.

    Name of the writ                Meaning of the writ

    List I                                     List II

    1. Habeas Corpus             A. To command

    2. Mandamus                   B. By what warrant

    3. Certiorari                      C. You should have the body

    4. Quo Warranto              D. To inform

     

    സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
    സുപ്രീംകോടതി ആദ്യമായി ജുഡീഷ്യൽ ആക്ടിവിസം മുന്നോട്ട് വെക്കാൻ ഇടയായ കേസ് ഏതാണ് ?
    "വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?