Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. അലുമിനിയം ഉൽപാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്
  2. ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീരദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു
  3. ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപാദക സംസ്ഥാനം
  4. വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു

    Aഎല്ലാം തെറ്റ്

    Biv മാത്രം തെറ്റ്

    Cii, iv തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    B. iv മാത്രം തെറ്റ്

    Read Explanation:

    ബോക്സൈറ്റ്

    • അലുമിനിയം ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്,
    • തൃതീയ ഭൂവിജ്ഞാനീയ കാലഘട്ടത്തിൽ രൂപം കൊണ്ട് നിക്ഷേപങ്ങളിലാണ് ബോക്സൈറ്റ് മുഖ്യമായും കാണപ്പെടുന്നത്.
    • ഉപദ്വീപിയ ഇന്ത്യയിലെ പീഠപ്രദേശങ്ങളിലും മലനിരകളിലും തീര ദേശങ്ങളിലുമുള്ള ലാറ്ററൈറ്റ് ശിലകളിൽ കാണപ്പെടുന്നു.
    • ഒഡീഷയാണ് ഏറ്റവും വലിയ ബോക്സൈറ്റ് ഉൽപ്പാദക സംസ്ഥാനം. കലഹന്ദി, സംബാൽപൂർ എന്നിവിടങ്ങളാണ് മുഖ്യ ഉൽപ്പാദകർ.
    • ബൊലാംഗീർ, കൊരാപുട്ട് എന്നിവിടങ്ങളാണ് ഉൽപ്പാദനം വർധിച്ചുകൊണ്ടിരിക്കുന്ന മറ്റു രണ്ട് പ്രദേശങ്ങൾ.
    • ഝാർഖണ്ഡിലെ പാറ്റ്ലാന്റുകളിൽ സമ്പന്നമായ ബോക്സൈറ്റ് നിക്ഷേപമുണ്ട്.
    • ഗുജറാത്ത്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റു പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങൾ. 

    NB:വൈദ്യുതോപകരണ വ്യവസായങ്ങളിൽ വയറുകൾ, ഇലക്ട്രിക് മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നത് ചെമ്പാണ്.


    Related Questions:

    ഇരുമ്പയിരിന്റെ ഏറ്റവും മികച്ച ഗുണമേന്മ ഉള്ളത് ഏതാണ്?
    2004-2005 വർഷത്തെ കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ ഇരുമ്പയിര് നിക്ഷേപം ഏകദേശം ..... ആയി കണക്കാക്കുന്നു.

    മാംഗനീസുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക

    1. ഇരുമ്പ് ശുദ്ധീകരണ പ്രക്രിയയിൽ ഒരു പ്രധാന അസംസ്കൃത വസ്തുവാണ് മാംഗനീസ്
    2. ഇരുമ്പ് കലർന്ന കൂട്ട് ലോഹങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു
    3. മധ്യപ്രദേശ് ആണ് മാംഗനീസ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ സംസ്ഥാനം
    4. മാംഗനീസ് ഖനന മേഖലകൾ സ്ഥിതി ചെയ്യുന്ന ധാർവാർ പ്രദേശം ജാർഖണ്ഡിൽ സ്ഥിതി ചെയ്യുന്നു
      What is full form of HVJ?
      ഇന്ത്യയിലെ ആദ്യത്തെ ഓയിൽ റിഫൈനറി സജ്ജീകരണം: