Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്ന മുദ്രാവാക്യങ്ങളിൽ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടത് എടുത്തെഴുതുക.

Aസ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്

Bപ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

Cഎനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം

Dജയ് ജവാൻ ജയ് കിസാൻ

Answer:

C. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം

Read Explanation:

  • 1897 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു.
  • പിതാവ് ജാനകിനാഥ് ബോസ്, മാതാവ് പ്രഭാവതി.
  • 1921-ൽ സർക്കാർവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു
  • 1931-ൽ ജയിലിലായിരിക്കെ കൊൽക്കത്ത  മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1938 ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1937-ൽ എമിലി ഷെങ്കൽ എന്ന ഓസ്ട്രിയക്കാരിയുമായി വിവാഹം.
  • 1939-ൽ ഗാന്ധിജിയുടെ ആശിസ്സുകളോടെ മത്സരിച്ച പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് പ്രസിഡന്റായി.
  • 1939-ൽ 'ഫോർവേഡ് ബ്ലോക്ക്' എന്ന പാർട്ടി സ്ഥാപിച്ചു.
  • 1940 നവംബറിൽ ജയിലിലായിരിക്കെ നിരാഹാര സമരം നടത്തി. ആരോഗ്യം തകരാറിലായതറിഞ്ഞ് ബോസിനെ  വീട്ടുതടങ്കലിലാക്കി. 1941 ജനുവരി 7 ന് ബോസ് വീട്ടുതടങ്കലിൽനിന്ന് അപ്രത്യക്ഷനായി.
  • അദ്ദേഹം 'ഒർലാണ്ട മസാട്ട' എന്നപേരിൽ അദ്ദേഹം ജർമനിയിലേക്ക് കടന്നു. സൈനിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഇവിടെ വെച്ചാണ്.
  • 1942 സെപ്റ്റംബർ ഒന്നിന് ബാങ്കോക്കിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപംകൊണ്ടു.
  • റാഷ് ബിഹാരി ബോസിൽനിന്ന് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വമേറ്റെടുത്ത ബോസ് വനിതാ സേനാവിഭാഗമായ 'റാണി ഓഫ് ഝാൻസി' രൂപവത്കരിച്ചു.
  • 'ദേശ് നായക്' എന്നാണ് ടാഗോർ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.
  • സി.ആർ.ദാസ് ആയിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.
  • 'Patriot of Patriots'  എന്നാണ് ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.
  • സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത് - രാഷ്ട്രപിതാവ്

Related Questions:

കെ.പി.ആർ. ഗോപാലനെ വധശിക്ഷക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം ?
A person who died after a 63 days long hunger strike :
Who among the following chose the path of forming the army 'Azad Hind Fauj' to liberate India from the clutches of the British?

താഴെ പറയുന്നവയിൽ റാണി ഗൗരി ലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?
(i) ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് തിരുവിതാംകൂറിൽ സംരക്ഷണം നൽകി
(ii) സെക്രട്ടേറിയറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ നടപ്പിലാക്കി
(iii) സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി
(iv) അടിമവ്യാപാരം തിരുവിതാംകൂറിൽ നിർത്തലാക്കി

തെറ്റായ ജോഡി കണ്ടെത്തുക :