App Logo

No.1 PSC Learning App

1M+ Downloads
CITES സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നതെവിടെ?

Aറോം

Bജനീവ

Cഒട്ടാവ

Dഇവയൊന്നുമല്ല

Answer:

B. ജനീവ

Read Explanation:

CITES (The Convention on International Trade in Endangered Species of Wild Fauna and Flora)

  • അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭീഷണികളിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു ബഹുമുഖ ഉടമ്പടി.
  • 1963-ൽ IUCN അംഗങ്ങളുടെ യോഗത്തിൽ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ ഫലമായാണ് ഇത് തയ്യാറാക്കിയത്.
  • 1973-ൽ കൺവെൻഷനിൽ ലോകരാജ്യങ്ങൾ ഒപ്പുവയ്ക്കുകയും, 1975 ജൂലൈ 1-ന് പ്രാബല്യത്തിൽ വരികയും ചെയ്തു.
  • 20 ജൂലൈ 1976 ലാണ് ഇന്ത്യ CITES ഉടമ്പടിയിൽ ഒപ്പു വച്ചിട്ടുള്ളത്.
  • അന്താരാഷ്ട്ര വ്യാപാരം (ഇറക്കുമതി/കയറ്റുമതി) CITES പട്ടികയിൽ  ഉൾപ്പെടുത്തിയിട്ടുള്ള മൃഗങ്ങളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാകുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
  • സ്വിറ്റ്സർലൻഡിലെ ജനീവയിൽ ആണ് CITESൻ്റെ സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത്

Related Questions:

സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നത്:
വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ്കൂടുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?
Who called Egypt the Gift of the Nile'?
മെക്സിക്കോയിലെ വെട്ടിച്ചൂട്ട് കൃഷി അറിയപ്പെടുന്നത്
താഴെ പറയുന്നതിൽ സ്വാഭാവിക എയറോസോൾ ഏതാണ് ?