Challenger App

No.1 PSC Learning App

1M+ Downloads

അവകാശവാദം (A) : ഫ്രഞ്ച് വിപ്ലവകാലത്ത് ഭീകരവാഴ്ച തീവ്രമായ അക്രമവും കൂട്ടക്കൊലകളും നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു.

കാരണം (R) : പ്രതിവിപ്ലവകാരികളെ ഉന്മൂലനം ചെയ്യുന്നതിനും പുതുതായി സ്ഥാപിതമായ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനുമാണ് ഭീകരവാഴ്ച ആരംഭിച്ചത്.

A(A) ഉം (R) ഉം ശരിയാണ്, കൂടാതെ (R), (A) യുടെ ശരിയായ വിശദീകരണമാണ്

B(A) ഉം (R) ഉം ശരിയാണ്, എന്നാൽ (R), (A) യുടെ ശരിയായ വിശദീകരണമല്ല

C(A) ശരിയാണ്, എന്നാൽ (R) തെറ്റാണ്

D(A) തെറ്റാണ്, എന്നാൽ (R) ശരിയാണ്

Answer:

A. (A) ഉം (R) ഉം ശരിയാണ്, കൂടാതെ (R), (A) യുടെ ശരിയായ വിശദീകരണമാണ്

Read Explanation:

ഭീകരവാഴ്ച (Reign of Terror)

  • 1793 ജൂലൈയിൽ ഫ്രാൻസിൻ്റെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.

  • മിറാബോ, ഡാൻടൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളായിരുന്നു.

  • ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവർ ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്‌കരുണം വധിച്ചു.

  • നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി. 

  • ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു.

  • അവസാനം റോബിസ്‌പിയറും ഗില്ലറ്റിന് ഇരയായി.

  • 1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണമായിരുന്നു ഭീകരവാഴ്‌ച എന്നറിയപ്പെട്ടത് . 


Related Questions:

The 'Rule of Directory' governed France from _______ to ________
“When France sneezes the rest of Europe catches cold” who remarked this?
"എനിക്ക് ശേഷം പ്രളയം" എന്നത് ആരുടെ വചനങ്ങളാണ് ?
ഫ്രാൻസിൽ ദേശീയ ദിനമായി ആചരിക്കുന്നതെന്ന് ?

മോണ്ടെസ്ക്യൂയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ബ്രിട്ടനിലെ ഭരണഘടനാപരമായ രാജവാഴ്ച അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.
  2. അധികാര വിഭജനത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.
  3. ഫ്രാൻസിന്റെ സമ്പൂർണ്ണ രാജവാഴ്ചയെ എല്ലാ തിന്മകളുടെയും മാതാവായി അദ്ദേഹം കണക്കാക്കി.