Challenger App

No.1 PSC Learning App

1M+ Downloads
തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ തുവൽകെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ആണ് ?

Aസ്ട്രാറ്റസ് മേഘം

Bസിറസ് മേഘം

Cകുമുലസ് മേഘം

Dനിംബസ് മേഘം

Answer:

B. സിറസ് മേഘം

Read Explanation:

നിംബസ് മേഘങ്ങൾ 

  • കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.
  • 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.
  • ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ
  • സുര്യപ്രകാശത്തെ കടത്തിവിടില്ല.
  • ശക്തമായ മഴക്ക് കാരണമാകുന്നു.
  • 'ട്രയാങ്കുലാർ ' ആകൃതി.

സ്ട്രാറ്റസ് മേഘങ്ങൾ

  • 'മൂടൽമഞ്ഞി'ൻ്റെ ആകൃതി.
  • ഭൂമിയെ തൊടുന്ന മേഘങ്ങൾ.
  • ചാറ്റൽ മഴക്ക് കാരണമാകുന്നു.

ക്യുമുലസ് മേഘങ്ങൾ

  • 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
  • പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

സിറസ് മേഘങ്ങൾ

  • തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ  വളരെ ഉയരത്തിൽ കാണപ്പെടുന്നു 
  • 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
  • സാന്ദ്രത കുറഞ്ഞ മേഘങ്ങൾ

 


Related Questions:

ഒരേ അന്തരീക്ഷ താപമുള്ള പ്രദേശങ്ങളെ യോജിപ്പിച്ചു വരയ്ക്കുന്ന സങ്കല്പികരേഖകൾ ആണ് :
ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാനാവാതെ വരുമ്പോൾ മേഘത്തിൽ നിന്നും ജലത്തുള്ളികൾ മോചിപ്പിക്കപ്പെടുകയും അത് വിവിധ രൂപങ്ങളിൽ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് :
ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഉഷ്മാവാണ് :
രാത്രികാലങ്ങളിൽ ഉപരിതലതാപം 0 ° സെൽഷ്യസിനും താഴെയായി കുറയുന്ന പ്രദേശങ്ങളിൽ തുഷാരത്തിനു പകരം രൂപം കൊള്ളുന്നവയാണ് :
കരക്കും കടലിനും മുകളിലുള്ള വായു കുട്ടിമുട്ടാൻ ഇടയായാൽ ഉഷ്‌ണവായു മുകളിലേക്ക് ഉയർത്തപ്പെടുകയും തുടർന്ന് മേഘരൂപീകരണവും മഴയും സംഭവിക്കുന്നു . ഈ മഴയാണ് :