Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രതീകങ്ങൾ വഴിയാണ് - ഇത് ബ്രൂണറുടെ ഏത് വൈജ്ഞാനിക വികസന ഘട്ടവുമായി ബന്ധപ്പെടത്താണ് ?

Aപ്രവർത്തന ഘട്ടം

Bബിംബന ഘട്ടം

Cപ്രതിരൂപാത്മക ഘട്ടം

Dഇനാക്റ്റീവ് ഘട്ടം

Answer:

C. പ്രതിരൂപാത്മക ഘട്ടം

Read Explanation:

ബ്രൂണർ

  • ബ്രൂണർ വികസനഘട്ടങ്ങളെ പ്രായവുമായി ബന്ധപ്പെടുത്തുന്നില്ല
  • ആശയങ്ങൾ രൂപവത്കരിക്കാനും വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കി
  • ഗുണാത്മകതയുടെ നിലവാരത്തെ ആധാരമാക്കി

 

കുട്ടിയുടെ ചിന്തനം 3 ഘട്ടങ്ങളിലൂടെ വികസിക്കുന്നു

  1. പ്രവർത്തന ഘട്ടം (ENACTIVE STAGE)
  2. ബിംബന ഘട്ടം (ICONIC STAGE)
  3. പ്രതിരൂപാത്മക ഘട്ടം (SYMBOLIC STAGE)

 

പ്രവർത്തന ഘട്ടം

  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും കായികപ്രവർത്തനങ്ങളിലൂടെ ആണ്.
  • പ്രവർത്തിയിലൂടെ പഠിക്കുന്ന ഘട്ടം

 

ബിംബന ഘട്ടം

  • മാനസിക ബിംബങ്ങളിലൂടെ (Image, Pictures pictures)
  • ഇവ കായികപ്രവർത്തനങ്ങളിൽ നിന്നും സ്വതന്ത്രമായിരിക്കും
  • പദാർത്ഥത്തിൻ്റെ അഭാവത്തിലും ബിംബങ്ങളിലൂടെ മനസിലാക്കാൻ കഴിയും

 

പ്രതിരൂപാത്മക ഘട്ടം

  • പ്രതീകങ്ങൾ വഴി (മുഖ്യമായും ഭാഷ വഴി)
  • പ്രവർത്തനവും ബിംബങ്ങളും ഭാഷാ പദങ്ങളായി മാറ്റുന്നു

 


Related Questions:

മാതാപിതാക്കളുടേയും അധ്യാപകരുടേയും നിർബന്ധത്തിനു വഴങ്ങിയാണ് ആദർശ് വായന തുടങ്ങിയത്. എന്നാൽ പിന്നീട് വായനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി. വ്യക്തിത്വവുമായി ബന്ധപ്പെടുത്തി ഇത് ഏതിനുള്ള ഉദാഹരണമാണ് ?
താഴെ പറയുന്നവയിൽ വികാസത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
താഴെ പറയുന്നതിൽ ഏത് ഘട്ടത്തിലാണ് കുട്ടികൾ സമപ്രായക്കാരുടെ സംഘത്തിൽ സക്രിയ പങ്കാളികളാകുന്നത് ?
"ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം" എന്ന് കൗമാരത്തെ വിശേഷിപ്പിച്ചതാര് ?

വളർച്ച (Growth) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സഞ്ചിത സ്വഭാവം ഇല്ല
  2. അനുസ്യുത പ്രക്രിയ അല്ല 
  3. ഒരു പ്രത്യേക മുറയും രൂപമാതൃകയും അനുസരിച്ചു നടക്കുന്നു 
  4. സങ്കീർണ്ണ പ്രക്രിയ അല്ല
  5. പാരമ്പര്യവും പരിസ്ഥിതിയും സ്വാധീനിക്കുന്നു