App Logo

No.1 PSC Learning App

1M+ Downloads

1919 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍?

Aക്രിപ്‌സ് മിഷന്‍

Bഹണ്ടര്‍ കമ്മീഷന്‍

Cസൈമണ്‍ കമ്മീഷന്‍

Dക്യാബിനറ്റ് മിഷന്‍

Answer:

C. സൈമണ്‍ കമ്മീഷന്‍

Read Explanation:

  • ഇന്ത്യൻ സ്റ്റാറ്റിയൂട്ടറി കമ്മീഷൻ എന്നായിരുന്നു സൈമൺ കമ്മീഷൻറെ ഔദ്യോഗിക നാമം
  • സർ ജോൺ സൈമൺ അധ്യക്ഷനായ ഏഴ് പാർലമെന്റ് അംഗങ്ങളുടെ ഒരു സംഘമായിരുന്നു ഇത്.
  • 1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം (ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919) നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് സൈമൺ കമ്മീഷൻ രൂപീകൃതമായത്
  • 1928-ൽ സൈമൺ കമ്മീഷൻ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി
  • കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയതിനാൽ ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.
  • സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3
  • സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

Related Questions:

സൈമൺ കമ്മീഷനെതിരെ നടന്ന പ്രകടനത്തിൽ ഉണ്ടായ ലാത്തിചാർജ്ജിൽ പരിക്കേറ്റതിനെ തുടർന്ന് മരണമടഞ്ഞ ദേശസ്നേഹി

താഴെ പറയുന്നതിൽ സൈമൺ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ' ഇന്ത്യൻ സ്റ്റാറ്റ്യുട്ടറി കമ്മീഷൻ ' എന്നതാണ് ഔദ്യോഗിക നാമം

2) സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൾഡ്വിൻ

3) സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 9 

4) ഷെഡ്യുൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ് 

Which among the following statements is not true?

Who said "Go back Simon" during the times of extremist movement ?

സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ?