Question:

1919 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍?

Aക്രിപ്‌സ് മിഷന്‍

Bഹണ്ടര്‍ കമ്മീഷന്‍

Cസൈമണ്‍ കമ്മീഷന്‍

Dക്യാബിനറ്റ് മിഷന്‍

Answer:

C. സൈമണ്‍ കമ്മീഷന്‍

Explanation:

  • ഇന്ത്യൻ സ്റ്റാറ്റിയൂട്ടറി കമ്മീഷൻ എന്നായിരുന്നു സൈമൺ കമ്മീഷൻറെ ഔദ്യോഗിക നാമം
  • സർ ജോൺ സൈമൺ അധ്യക്ഷനായ ഏഴ് പാർലമെന്റ് അംഗങ്ങളുടെ ഒരു സംഘമായിരുന്നു ഇത്.
  • 1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം (ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919) നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് സൈമൺ കമ്മീഷൻ രൂപീകൃതമായത്
  • 1928-ൽ സൈമൺ കമ്മീഷൻ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി
  • കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയതിനാൽ ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.
  • സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3
  • സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

Related Questions:

ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ സംഘടനകളും ആസ്ഥാനവും ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. സേവാ സമിതി - അലഹബാദ് 
  2. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ - ലണ്ടൺ 
  3. ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി - കൊൽക്കത്ത 
  4. നാഷണൽ ഇന്ത്യൻ അസോസിയേഷൻ - ബ്രിസ്റ്റൾ 

Who celebrated December 22nd 1939 as 'the day of deliverance' when Congress Ministries resigned

ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?

ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി ?