App Logo

No.1 PSC Learning App

1M+ Downloads

അഗ്നിശിലകളെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

  1. ഗ്രൈനുകളുടെ ഘടന, രൂപങ്ങൾ, സ്വഭാവ സവിശേഷതകൾ ഉള്ള പാറ
  2. പാറകളുടെ ശിഥിലീകരണത്തിലൂടെയും വിഘടനത്തിലൂടെയും ഉരുത്തിരിഞ്ഞ അവശിഷ്ടങ്ങൾ
  3. ആൻഡസൈറ്റ്, ബസാൾട്ട്, ബ്ലീഡിയൻ, പ്യൂമിസ് യോലൈറ്റ്, സ്കോറിയ, ടഫ് എന്നിവ ഉൾപ്പെടുന്നതാണ് പാറകൾ.
  4. അവയ്ക്ക് ചെളി വിള്ളലുകളും അലകളുടെയോ തിരമാലകളുടെയോ അടയാളങ്ങളും ഉണ്ട്.

    Aഎല്ലാം ശരി

    B2, 4 ശരി

    C1 മാത്രം ശരി

    D1, 3 ശരി

    Answer:

    D. 1, 3 ശരി

    Read Explanation:

    ആഗ്നേയ ശിലകൾ

    • ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock).
    • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്.
    • ലാവ ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ.
    • ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്.
    • ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം.
    • ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്.
    • സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം.
    • 700-ലേറെ തരം ആഗ്നേയശിലകളുണ്ട്.
    • ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന് താഴെയാണ്.
    • ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.

    ആഗ്നേയ ശിലകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം :

    1.ആന്തരാഗ്നേയ ശിലകൾ.([Intrusive Igneous Rocks)

    • ഡയോറൈറ്റ്, ഗ്രാനൈറ്റ്,ഗാബോ എന്നിവ ഉദാഹരണങ്ങളാണ്.
    • ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത്. 

    2.ബാഹ്യാഗ്നേയശികൾ (Extrusive Igneous Rocks) 

    • അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
    • ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്. 

    • ആഗ്നേയശിലകളുടെ ടെക്‌സ്‌ച്ചര്‍ നിര്‍ണയിക്കുന്നതില്‍ ധാതുതരികളുടെ
      വലുപ്പം ഒരു പ്രധാന പങ്കു വഹിക്കുന്നു
    • ടെക്‌സ്ചറിന്റെ അടിസ്ഥാനത്തില്‍ ആഗ്നേയശിലകളെ വിവിധ ഇനങ്ങളായി തിരിച്ചിരിക്കുന്നു.
    • വലിയതരികളുള്ള ആഗ്നേയശിലകളിലെ പരലുകള്‍ സുക്ഷ്മദര്‍ശിനിയുടെ സഹായമില്ലാതെതന്നെ കാണാന്‍ പറ്റുന്നവിധം വലുതായിരിക്കും.
    • മറിച്ച്‌, സുക്ഷ്മതരികളുള്ള  ആഗ്നേയശിലകളിലെ ധാതുതരികളെ തിരിച്ചറിയുന്നതിന്‌
      മൈക്രോസ്‌കോപ്പിന്റെ സഹായം ആവശ്യമാണ്‌.
    • വലിയതരികള്‍ക്കും സൂക്ഷ്മതരികള്‍ക്കും ഇടയില്‍ ഇടത്തരം വലിപ്പമുള്ള തരികളുള്ള 
      ആഗ്നേയശിലകള്‍ ആഴം കുറഞ്ഞ ഭയമാന്തര്‍ഭാഗത്ത്‌ രൂപം കൊള്ളുന്നു.

    Related Questions:

    പസഫിക് സമുദ്രത്തിലെ ഹംബോൾട്ട്‌ പ്രവാഹത്തിന്റെ മറ്റൊരു പേരാണ് ?

    ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന സമുദ്രജല പ്രവാഹങ്ങൾ ഏതൊക്കെയാണ് ? 

    1. ലീവിൻ പ്രവാഹം 
    2. മൊസാംബിക്ക് പ്രവാഹം 
    3. ക്രോംവെൽ പ്രവാഹം 
    4. അഗുൽഹാസ് പ്രവാഹം 
    5. ഹംബോൾട്ട് പ്രവാഹം  

      Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

      1. ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്ന വാതകമായ, ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത്, ഹെൻട്രി മിഡ്‌ഗലെ ആണ്.
      2. ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് നവംബർ 2 നാണ്. 1984ലെ ഭോപ്പാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്.
      3. 2020 ജനുവരി 1 മുതൽ, രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ, ഇന്ത്യയിൽ നിർബന്ധമാക്കിയത്.
      4. ഇന്ത്യയിൽ അനുഭവപ്പെടുന്ന വായു മലിനീകരണം കുറയ്ക്കുന്നതിനായി, നീതി ആയോഗിന്റെ നേതൃത്വത്തിൽ ആരംഭിച്ച 15 ഇന കർമ്മ പദ്ധതിയാണ്, ‘Breathe India’.
        ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം ഏത് ?
        ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ സമൂഹം ഏതാണ് ?