Challenger App

No.1 PSC Learning App

1M+ Downloads
DATB ൻറെ പൂർണ്ണരൂപം :

Aഡെക്സ്റ്റെരിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Bഡെവലപ്മെൻറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Cഡിഫിക്കൽറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Dഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Answer:

D. ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. വിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചിശോധകങ്ങൾ (Manual Dexterity Aptitude Test)

സാമാന്യാഭിരുചി ശോധകങ്ങൾ

ഇവയിൽ 2 ടെസ്റ്റ് ബാറ്ററികൾ ഉണ്ട്.

  1. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 
  2. ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) 

ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 

  • സാമാന്യ യുക്തിചിന്തനശേഷി / General Reasoning -G
  • ഭാഷാഭിരുചി / Verbal Aptitude 
  • സാംഖ്യാഭിരുചി / Number Aptitude
  • സ്ഥലപരിമിതിയെ സംബന്ധിച്ച അഭിരുചി / Spatial Aptitude-S
  • രൂപപ്രത്യക്ഷണം / Form Perception 
  • ക്ലറിക്കൽ പ്രത്യക്ഷണം / Clerical Perception 
  • പേശികളുടെ ഒത്തിണക്കം / Motor 
  • അംഗുലീക്ഷമത / Finger Dexterity 
  • കായികക്ഷമത / Manual Dexterity

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB)

  • U.S.Aലെ സൈക്കോളജിക്കൽ കോർപറേഷനാണ് ഇത് വികസിപ്പിച്ചത്.
  • ഭാഷാപര യുക്തിചിന്തനം / Verbal Reasoning -VR 
  • സംഖ്യാശേഷി / Numerical Ability -NA 
  • ഗുണാത്മക യുക്തിചിന്തനം / Abstract Reasoning -AR 
  • സ്ഥലപരിമിതി ബന്ധങ്ങൾ / Space Relation -SR 
  • യാന്ത്രിക യുക്തിചിന്തനം / Mechanical Reasoning -MR 
  • ക്ലറിക്കൽ വേഗതയും കൃത്യതയും / Clerical Speed and Accuracy -SA 
  • ഭാഷാപ്രയോഗം/  Language Usage -spelling - LUS
  • ഭാഷാപ്രയോഗം-വ്യാകരണം / Language Usage -Grammar -LUG 

Related Questions:

ഒരു അധ്യാപിക ക്ലാസ്സിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം പറഞ്ഞു കൊടുക്കാറില്ല. പകരം അവർ ഉത്തരം പറയാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ഗ്രൂപ്പ് ചർച്ച നടത്തുകയുമാണ് പതിവ്. ഈ സമീപനത്തിൽ പ്രതിഫലിക്കുന്ന ഉദ്ദേശം എന്ത് ?
ശരീരഘടനയുടെ ആനുപാതിക അനുസരിച്ച് വ്യക്തികളെ മേദുരാകാരം, ആയതാകാരം,ലംബാകാരം എന്നിങ്ങനെ തരംതിരിച്ച മനശാസ്ത്രജ്ഞൻ ?
ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച പഠനം അറിയപ്പെടുന്നത് ?
ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ സമപ്രായത്തിൽ ഏർപ്പെടുന്നവരുടെ വ്യവഹാരങ്ങൾ ഏകദേശം സമാനമായിരിക്കും . എന്നാൽ ഇതിൽ നിന്നും വ്യതിരിക്തമായ വ്യവഹാരങ്ങൾ പ്രകടിപ്പിക്കുന്നവരും കണ്ടേക്കാം. ഇതിനെയാണ് കേസ് എന്ന് വിളിക്കുന്നത് . താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡിക്കാധാരമായ വ്യക്തിത്വങ്ങൾ ഏവ ?
ഏത് തരത്തിലുള്ള പ്രചോദനത്തെയാണ് "സ്വാഭാവിക പ്രചോദനം" എന്നറിയപ്പെടുന്നത് ?