App Logo

No.1 PSC Learning App

1M+ Downloads

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) ഏത് അഭിരുചി ശോധകത്തിന് ഉദാഹരണമാണ് ?

Aകായികക്ഷമതാഭിരുചി ശോധകം

Bസവിശേഷാഭിരുചി ശോധകം

Cസാമാന്യാഭിരുചി ശോധകം

Dയാന്ത്രികാഭിരുചി ശോധകം

Answer:

C. സാമാന്യാഭിരുചി ശോധകം

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. സവിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചിശോധകങ്ങൾ (Manual Dexterity Aptitude Test)

സാമാന്യാഭിരുചി ശോധകങ്ങൾ

ഇവയിൽ 2 ടെസ്റ്റ് ബാറ്ററികൾ ഉണ്ട്.

  1. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 
  2. ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB) 

ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (GATB) 

  • സാമാന്യ യുക്തിചിന്തനശേഷി / General Reasoning -G
  • ഭാഷാഭിരുചി / Verbal Aptitude 
  • സാംഖ്യാഭിരുചി / Number Aptitude
  • സ്ഥലപരിമിതിയെ സംബന്ധിച്ച അഭിരുചി / Spatial Aptitude-S
  • രൂപപ്രത്യക്ഷണം / Form Perception 
  • ക്ലറിക്കൽ പ്രത്യക്ഷണം / Clerical Perception 
  • പേശികളുടെ ഒത്തിണക്കം / Motor 
  • അംഗുലീക്ഷമത / Finger Dexterity 
  • കായികക്ഷമത / Manual Dexterity

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി (DATB)

  • U.S.Aലെ സൈക്കോളജിക്കൽ കോർപറേഷനാണ് ഇത് വികസിപ്പിച്ചത്.
  • ഭാഷാപര യുക്തിചിന്തനം / Verbal Reasoning -VR 
  • സംഖ്യാശേഷി / Numerical Ability -NA 
  • ഗുണാത്മക യുക്തിചിന്തനം / Abstract Reasoning -AR 
  • സ്ഥലപരിമിതി ബന്ധങ്ങൾ / Space Relation -SR 
  • യാന്ത്രിക യുക്തിചിന്തനം / Mechanical Reasoning -MR 
  • ക്ലറിക്കൽ വേഗതയും കൃത്യതയും / Clerical Speed and Accuracy -SA 
  • ഭാഷാപ്രയോഗം/  Language Usage -spelling - LUS
  • ഭാഷാപ്രയോഗം-വ്യാകരണം / Language Usage -Grammar -LUG 

Related Questions:

പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്ചുറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്?

ഒരു പരിസര പഠന പാഠഭാഗം ക്ലാസ്സിൽ വിനിമയം ചെയ്യുമ്പോൾ പരമാവധി ചോദ്യങ്ങൾ ചോദിക്കേണ്ട ഘട്ടം ഏതാണ്?

ഒരു ക്ലാസ്സിൽ അധ്യാപിക കുട്ടികളോട് പറയുന്നു "ആൽപ്സ് പർവ്വതത്തെക്കാൾ വലുതാണ് ഹിമാലയപർവതം" എന്ന്. അപ്പോൾ ഹിമാലയത്തെക്കാൾ ചെറുതാണ് ആൽപ്സ് പർവ്വതം എന്ന് കുട്ടികൾ മനസ്സിലാക്കുന്നു എങ്കിൽ ഈ തിരിച്ചറിവിലേക്ക് കുട്ടികളെ നയിച്ച ചിന്തയ്ക്കു പിയാഷെ പറഞ്ഞത് ഉഭയദിശാചിന്ത എന്നാണ്. ഈ കുട്ടികൾ എത്രാം ക്ലാസിൽ ആയിരിക്കും?

അനുഭവങ്ങളുടെ തിത്വ മേഖലയിൽ പെടാത്തത് ഏത്?

കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ മിക്കവാറും അപൂർണവും അയാഥാർത്ഥ്യവും അമൂർത്തവും ആയിരിക്കും. കാരണം?