Question:

കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം :

Aകേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)

Bകേരളം ഗവണ്മെന്റ്

Cസംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രം

Dഇതൊന്നുമല്ല

Answer:

A. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)

Explanation:

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)

  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
  • 2007ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകൃതമായത്.
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.

അതോറിറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ. 

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക 

  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ,ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്.