Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ മാറ്റം കാരണം ശരീരത്തിന്റെ ഗതികോർജ്ജം 125% വർദ്ധിക്കുന്നു. ശരീരത്തിന്റെ ആക്കം ............. ആയി മാറുന്നു

A150%

B25%

C50%

D225%

Answer:

C. 50%

Read Explanation:

പ്രവേഗത്തിന്റെ മാറ്റം, ശരീരത്തിന്റെ ഗതികോർജ്ജത്തിലും, ആക്കത്തിലും വരുത്തുന്ന മാറ്റങ്ങൾ:

     ഈ ചോദ്യത്തിന് പരിഹാരം കാണുവാൻ 2 formula കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.  

  • ഗതികോർജ്ജം, KE = ½ mv2
  • ആക്കം, P = mv

        ചോദ്യത്തിൽ നിന്നും, പ്രവേഗത്തിന്റെ മാറ്റം കാരണം ശരീരത്തിന്റെ ഗതികോർജ്ജം 125% ആയി വർദ്ധിക്കുന്നു.

125% എന്നത് (125 / 100) = 1.25 എന്നും എഴുതാം.  

അതായത്,

  • KE2 = KE1 + 1.25 KE1
  • KE2 = 2.25 KE1
  • ½ mv22 = 2.25 x ½ mv12

½ m, ഇരു വശവും വെട്ടി പോകുന്നു

  • v22 = 2.25 x v12
  • v2 = 1.5 x v1
  • v2 = 1.5 v1

ശരീരത്തിന്റെ ആക്കം, P = mv

  • P1 = mv1
  • P2 = mv2

ആക്കത്തിലെ വ്യത്യാസം,

  • v2 - v1 = 1.5 v1- v1
  • = 0.5 v1
  • = 50%

Related Questions:

"ഇലക്ട്രിസിറ്റി "എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
ധവളപ്രകാശത്തിന്റെ വിസരണത്തിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ വിശിഷ്ട താപധാരിതയുള്ളത് തിരഞ്ഞെടുക്കുക?
The lifting of an airplane is based on ?