ഡിസ്ക് തെറ്റൽ
ശരീരത്തിന് താങ്ങു നൽകുന്നതോടൊപ്പം സുഷുമ്നക്കു സംരക്ഷണം നൽകുന്ന ഭാഗമാണ് നട്ടെല്ല് .
നട്ടെല്ലിലുള്ള ഓരോ അസ്ഥിയെയും കശേരു എന്ന് വിളിക്കുന്നു
രണ്ടു കശേരുക്കൾക്കിടയിൽ ജെല്ലുപോലുള്ള വസ്തു നിറഞ്ഞ ഇന്റർ വെർട്ടിബൽ ഡിസ്ക് എന്ന സവിശേഷഭാഗം കാണപ്പെടുന്നു
ഇവ നട്ടെല്ലിന് വഴക്കം നൽകുന്നതോടൊപ്പം ബാധ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു
കുനിയുക ,നിവരുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നമ്മെ പര്യാപ്തമാക്കുന്നത് ഇന്റർ വെർട്ടിബൽ ഡിസ്ക്കിന്റെ സാന്നിധ്യമാണ്
ശരീര ഭാഗത്തെ നട്ടെലിലുടനീളം തുല്യമായ വിതരണം ചെയ്യുന്നതും ഡിസ്‌ക്കുകളാണ്
കശേരുക്കളുടെ തേയ്മാനം ,പെട്ടെന്നുള്ള ആഘാതം ,നട്ടെല്ലിന് ആവർത്തിച്ചുണ്ടാകുന്ന ആയാസം എന്നിവ മൂലം ഇന്റർ വെർട്ടി ബലാലിന്റെ ഉൾഭാഗത്തെ ജെല്ലു പോലുള്ള ഭാഗം പുറത്തേക്കു തള്ളാനിടവരും .ഈ അവസ്ഥയാണ് ഡിസ്ക് തെറ്റൽ
ഈ തള്ളൽ സുഷുമ്ന നാഡികളിൽ സമ്മർദ്ദം ചെലുത്തുന്നതോടെ ശരീരഭാഗങ്ങളിൽ വേദനയും മരവിപ്പും ഉണ്ടാകും
ഇത് ഗുരുതരമായാൽ കഠിനമായ നടുവേദന ,കാലുകളിൽ ബലക്കുറവ്,സംവേദന ക്ഷമത നഷ്ട്ടപെടൽ എന്നിവയ്ക്കും കാരണമാകും .അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള സാഹചര്യമാണിത്