App Logo

No.1 PSC Learning App

1M+ Downloads
ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?

Aസത്-ലജ്

Bബിയാസ്

Cത്സലം

Dചിനാബ്

Answer:

D. ചിനാബ്

Read Explanation:

ചിനാബ്

  • സിന്ധുവിന്റെ പ്രധാന പോഷക നദി
  • 974 കിലോമീറ്റർ ആണ് ചിനാബ് നദിയുടെ ഏകദേശം നീളം
  • ഹിമാചൽ പ്രദേശിലെ ബാര ലച്ച പാസിൽനിന്നും  ഉത്ഭവിക്കുന്നു.
  • 'ചന്ദ്ര' എന്നും 'ഭാഗ' എന്നും രണ്ട് നദികളായാണ് ഉത്ഭവിക്കുന്നത്.
  • ഇവ രണ്ടും അപ്പർ ഹിമാലയത്തിലെ താണ്ടി എന്ന പ്രദേശത്തു വച്ച്‌ ഒന്നിക്കുന്നു.
  • അതിനുശേഷം ഹിമാചലിലൂടെ ഒഴുകി ചിനാബ്‌ ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നു
  • ഇവിടെ നിന്നും തെക്ക് പടിഞ്ഞാറോട്ട് ഒഴുകി ചിനാബ് പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നു
  •  ട്രിമ്മു എന്ന സ്ഥലത്തുവച്ച്‌ ഝലം നദിയുമായി കൂടിച്ചേരുന്ന ചിനാബ്‌ പിന്നീട്‌ സത്ലജ്‌ നദിയില്‍ പതിക്കുന്നു. 
  • ചന്ദ്ര, ഭാഗ എന്നീ ഉറവകളുടെ കൂടിച്ചേരൽ മൂലം ഉദ്ഭവിക്കുന്നതിനാൽ ചന്ദ്രഭാഗ എന്നും ഈ നദിക്ക് പേരുണ്ട്.
  • പുരാതന കാലഘട്ടത്തിൽ അശ്കിനി, ഇസ്ക്മതി എന്നീ പേരുകളിലും പുരാതന ഗ്രീസിൽ അസെസൈൻസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയമായ താരപ്പൂർ കമ്മീഷൻ ചെയ്യപ്പെട്ട വർഷം ?
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ ഏതാണ് ?
ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് എന്നാണ് ?
1953 ൽ ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ് ?