App Logo

No.1 PSC Learning App

1M+ Downloads
ഊനഭംഗം II നടക്കുമ്പോൾ ക്രോമോസോം സംഖ്യ ________

Aവ്യത്യാസപ്പെടുന്നില്ല

Bഅധികരിക്കുന്നു

Cകുറയുന്നു

Dനേർ പകുതിയാകുന്നു

Answer:

A. വ്യത്യാസപ്പെടുന്നില്ല

Read Explanation:

ഊനഭംഗം (Meiosis)

  • ബീജകോശങ്ങൾ രൂപപ്പെടുന്ന കോശവിഭജനരീതിയാണ് ഊനഭംഗം.
  • ലൈംഗികാവയവങ്ങളിലെ ബീജോൽപ്പാദകകോശങ്ങളിലാണ് ഊനഭംഗം നടക്കുന്നത്.
  • 46 ക്രോമസോമുകളുള്ള മനുഷ്യനിലെ ബീജോൽപ്പാദകകോശം തുടർച്ചയായി രണ്ടുതവണ വിഭജിക്കുന്നു.
  • ഊനഭംഗത്തിലെ ഈ വിഭജനങ്ങൾ യഥാക്രമം ഊനഭംഗം I, ഊനഭംഗം II എന്നറിയപ്പെടുന്നു.
  • ഊനഭംഗം I ൽ ക്രോമസോം സംഖ്യ പകുതിയാകുന്നു. തത്‌ഫലമായി 23 ക്രോമ സോമുകൾ വീതമുള്ള രണ്ട് പുത്രികാകോശങ്ങളുണ്ടാകുന്നു.
  • ഊനഭംഗം II ൽ ഓരോ പുത്രികാകോശവും വീണ്ടും വിഭജിക്കുന്നു.
  • ഊനഭംഗം II ക്രമഭംഗത്തിന് സമാനമാണ്. ഈ വിഭജനത്തിൽ ക്രോമസോം സംഖ്യയ്ക്ക് വ്യത്യാസമുണ്ടാകുന്നില്ല.
  • പുരുഷനിൽ ഊനഭംഗത്തിൻ്റെ ഫലമായി ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് 23 ക്രോമസോമുകളുള്ള നാല് പുംബീജങ്ങൾ ഉണ്ടാകുന്നു.

  • എന്നാൽ സ്ത്രീകളിൽ ഒരു ബീജോൽപ്പാദകകോശത്തിൽ നിന്ന് ഒരു അണ്ഡം മാത്രമേ രൂപപ്പെടുന്നുള്ളൂ.

  • ലൈംഗിക പ്രത്യുൽപ്പാദനം നടക്കുന്ന ജീവികളിൽ എത്ര തലമുറകൾ കഴിഞ്ഞാലും ക്രോമസോം സംഖ്യ സ്ഥിരമായി നിലനിർത്തപ്പെടുന്നത് ഊനഭംഗത്തിലൂടെയാണ്.

Related Questions:

കോശ ചക്രത്തിലെ ഇന്റർഫേസ് ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?

  1. കോശാംഗങ്ങളുടെ എണ്ണം വർധിക്കുന്നു
  2. കോശദ്രവ്യത്തിൻ്റെ അളവ് കൂടുന്നു
  3. ന്യൂക്ലിയസിന്റെ വിഭജനം സംഭവിക്കുന്നു
    സ്ത്രീകളിൽ ഒരു ബീജോത്പാദക കോശത്തിൽ നിന്നും ഉണ്ടാകുന്ന അണ്ഡങ്ങളുടെ എണ്ണം എത്ര ?
    ഊനഭംഗം I ൽ എത്ര പുത്രികാ കോശങ്ങളാണ് ഉണ്ടാകുന്നത്?
    ബീജപത്ര സസ്യങ്ങളുടെ പർവത്തിനു (node) മുകളിൽ കാണപ്പെടുന്ന മെരിസ്റ്റമിക കോശം?
    മർമ്മസ്ഥരവും മർമ്മവും പ്രത്യക്ഷപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?