പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?
Aഓൾഡ് കിങ്ങ്ഡം
Bമിഡിൽ കിങ്ങ്ഡം
Cന്യൂ കിങ്ങ്ഡം
Dഇവയൊന്നുമല്ല
Answer:
A. ഓൾഡ് കിങ്ങ്ഡം
Read Explanation:
പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു :
ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം
ഓൾഡ് കിങ്ങ്ഡം
ഓൾഡ് കിങ്ങ്ഡത്തിന്റെ കാലഘട്ടത്തിൽ വർദ്ധിച്ച കാർഷിക ഉൽപാദനക്ഷമതയും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യയും വികാസം പ്രാപിച്ച കേന്ദ്രഭരണകൂടവും വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയിൽ വലിയ പുരോഗതികൾ സാധ്യമാക്കി.
പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ പിരമിഡുകളുംഗ്രേറ്റ് സ്ഫിങ്ക്സും ഓൾഡ് കിങ്ങ്ഡത്തിന്റെ കാലത്താണ് നിർമ്മിച്ചത്.
അതിനാൽ തന്നെ 'പിരമിഡുകളുടെ യുഗം' എന്നറിയപ്പെടുന്നത് ഈ കാലഘട്ടമാണ്